ന്യൂഡല്‍ഹി: ഡിസംബര്‍ നാലിന് കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ പ്രാഥമിക റൗണ്ട് മത്സരത്തിലെ മോശം പെരുമാറ്റത്തിന്‍െറ പേരില്‍ കേരള ബ്ളാസ്റ്റേഴ്സിന് ആറു ലക്ഷം രൂപ പിഴ വിധിച്ചു. ടീമിന്‍െറ മോശം പെരുമാറ്റത്തിന് രണ്ടു ലക്ഷവും മത്സരശേഷം കാണികള്‍ നടത്തിയ അക്രമങ്ങള്‍ക്ക് നാലു ലക്ഷം രൂപയുമാണ് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍െറ അച്ചടക്കസമിതി പിഴയിട്ടത്. ബ്ളാസ്റ്റേഴ്സിന്‍െറ അഞ്ചു താരങ്ങള്‍ അച്ചടക്കലംഘനം നടത്തിയതായി സമിതി കണ്ടത്തെി. കാണികളുടെ അക്രമങ്ങള്‍ക്ക് ടീമാണ് ഉത്തരവാദിയെന്നും സമിതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.