ഹൈദരാബാദ്: നൈസാമിെൻറ മണ്ണിലേക്ക് വീണ്ടും ഫുട്ബാളെത്തുകയാണ്. ഇന്ത്യൻ ഫുട്ബാള ിൽ കൊൽക്കത്തയും ഗോവയും കേരളവും ഇരിപ്പുറപ്പിക്കും മുേമ്പ ഒരു ഡസനോളം ഒളിമ്പ്യന്മാരെ സംഭാവന ചെയ്ത ഹൈദരാബാദിൽ ഇന്ത്യൻ സൂപ്പർ ലീഗിലൂടെ വീണ്ടും കാൽപന്ത് ആരവമുയരുന്നു. ഐ.എസ്.എല്ലിലെ പുതുമുഖമായ ഹൈദരാബാദ് എഫ്.സി സ്വന്തം മണ്ണിൽ ആദ്യ മത്സരത്തിനിറങ്ങുേമ്പാൾ മറുപാതിയിൽ കേരളത്തിെൻറ സ്വന്തം ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ ജയവും തോൽവിയുമായി ഓളംതീർത്ത മഞ്ഞപ്പടക്ക് ആദ്യ എവേ പരീക്ഷണമെന്ന പ്രത്യേകതയും ഐ.എസ്.എൽ ആറാം സീസണിലെ മൂന്നാം അങ്കത്തിനുണ്ട്. എതിരാളികളുടെ മണ്ണിൽ രണ്ട് കളിയും തോറ്റാണ് ഹൈദരാബാദ് നാട്ടിലെത്തുന്നത്. ആദ്യ അങ്കത്തിൽ മുൻ ചാമ്പ്യന്മാരായ എ.ടി.കെ മറുപടിയില്ലാത്ത അഞ്ച് ഗോളിനും രണ്ടാം അങ്കത്തിൽ ജാംഷഡ്പൂർ 3-1നുമാണ് സൂപ്പർ ലീഗിലെ നവാഗതരെ വീഴ്ത്തിയത്.
കൊച്ചിയിലെ ഉദ്ഘാടന മത്സരത്തിൽ എ.ടി.െകയെ 2-1ന് തോൽപിക്കുകയും രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയോട് 1-0ത്തിന് തോൽക്കുകയും ചെയ്ത ബ്ലാസ്റ്റേഴ്സ് കരുതലോടെയാണ് നൈസാമിെൻറ മണ്ണിൽ വിമാനമിറങ്ങിയത്. ഫുട്ബാളിെൻറ തറവാട് മണ്ണ് കാത്തിരുന്ന പോരാട്ടമെത്തുേമ്പാൾ ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയം തിങ്ങിനിറയും.
നാട്ടിൽ ഹൈദരാബാദ്
കടലാസിൽ അതിശക്തരാണ് ഹൈദരാബാദ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച മേൽവിലാസമുള്ള ഫിൽ ബ്രൗൺ എന്ന പരിശീലകൻ. ഐ.എസ്.എല്ലിൽ മുൻകാല സീസണുകളിൽ ഗോളടി യന്ത്രമായിരുന്ന മാഴ്സലീന്യോയും ഇന്ത്യൻ സ്ട്രൈക്കർ റോബിൻ സിങ്ങും നയിക്കുന്ന മുന്നേറ്റം. മധ്യനിരയിൽ ഇന്ത്യൻ മതിലായി ആദിൽ ഖാനും നിഖിൽ പൂജാരിയും. പക്ഷേ, ചോർന്നൊലിക്കുന്ന കൂരയായി മാറി ഗോൾപോസ്റ്റ്. രണ്ട് കളിയിൽ മാത്രം വാങ്ങിക്കൂട്ടിയത് എട്ട് ഗോളുകൾ. നേടിയതാകട്ടെ ഒരു ഗോൾ മാത്രവും. മധ്യനിരയിൽ കരുതിവെച്ച വജ്രായുധം റഫ ലോപസ് ആദ്യ കളിയിൽതന്നെ പരിക്കേറ്റ് പുറത്തായതാണ് ടീമിനെ അടിമുടി ഉലച്ചത്. ആഷിഷ് റായിയെയും ലാൽഡൻമാവിയ റാൽതെയെയും വിങ്ങിലേക്ക് വിളിച്ചെങ്കിലും മാഴ്സലീന്യോ-റോബിൻസിങ് കൂട്ടിലേക്ക് പന്തെത്തിക്കുന്നതിൽ വമ്പൻ പരാജയമായി മാറി.
മാറ്റത്തിന് ഷറ്റോറി
ദേശീയ ടീം ഡ്യൂട്ടിയുള്ളതിനാൽ ടീമുമായി ഒത്തിണങ്ങാൻ വൈകിയെന്ന് പറഞ്ഞ മലയാളി താരം മുഹമ്മദ് സഹലിനെ ഇന്ന് െപ്ലയിങ് ഇലവനിൽതന്നെ കണ്ടേക്കാം. ഹാളി ചരൺ നർസാറിയും കെ. പ്രശാന്തും മുംബൈക്കെതിരെ നിരാശപ്പെടുത്തിയിരുന്നു. ഗോളി ബിലാൻ ഖാനാണ് മറ്റൊരു ടെൻഷൻ. കഴിഞ്ഞ രണ്ട് അങ്കത്തിലും ഗോളിയുടെ മണ്ടത്തരങ്ങളാണ് ടീമിനെ തളർത്തിയത്. ഒഗ്ബച്ചെക്കൊപ്പം സിഡോഞ്ചയും സഹലും ചേർന്നാൽ ഗോളടി വെല്ലുവിളിയാവില്ല. പ്രതിരോധത്തിൽ ജെയ്റോ റോഡ്രിഗസും ജെസ്സർ കാർനിയേരോയും ചേരുന്ന പ്രതിരോധം തന്നെയാവും മഞ്ഞപ്പടയുടെ ഇന്നത്തെയും തുറുപ്പുശീട്ട്. കെ.പി രാഹുലും കോച്ചിെൻറ ഗുഡ് ലിസ്റ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.