മുംബൈ: സമനിലക്കുരുക്കിെൻറ കെട്ടുപൊട്ടിക്കാനാകാതെ കേരളത്തിെൻറ സ്വന്തം മഞ്ഞപ്പട. മാഞ്ചസ്റ്റർ സിറ്റി ഏറ്റെടുത്തശേഷം പുതിയ മേൽവിലാസവും ആവേശവുമായി കളത്തിലിറങ്ങിയ മുംബൈ എഫ്.സിക്കെതിരെ അവരുടെ തട്ടകത്തില്‍ പൊരുതിക്കളിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ആശിച്ച വിജയത്തിലേക്ക് വല കുലുക്കാനായില്ല. ആവേശകരമായ ലീഡിെൻറ ആയുസ്സ് ഒരു മിനിറ്റു മാത്രമായി ചുരുങ്ങിപ്പോയ കളിയിൽ 1-1നാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ മൂന്നാം സമനില വഴങ്ങിയത്. 75ാം മിനിറ്റിൽ മെസ്സി ബൗളിയുടെ തകർപ്പൻ ഗോളിൽ ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയെങ്കിലും 77ാം മിനിറ്റിൽ അമിനെ ചെര്‍മിതിയുടെ ഗോളിൽ മുംബൈ ഒരു പോയൻറ് പിടിച്ചെടുക്കുകയായിരുന്നു. ഏഴുപോയൻറുമായി മുംബൈ ആറാം സ്ഥാനെത്തത്തിയപ്പോള് ബ്ലാസ്റ്റേഴ്സ് ആറു പോയൻറുമായി എട്ടാംസ്ഥാനത്തു തന്നെയാണ്.
ആദ്യ അരമണിക്കൂര്‍ മഞ്ഞപ്പട പന്തടക്കത്തിലൂടെ മൈതാനം അടക്കി വാണു. കുറുകിയതും നീണ്ടതുമായ പാസുകളുമായി സെര്‍ജിയോ സിഡോഞ്ച, മെസ്സി ബൗളി, സഹല്‍, പ്രശാന്ത്, റാക്കിപ്പ് എന്നിവർ കിണഞ്ഞുശ്രമിച്ചു. എന്നാല്‍, ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ മിനിറ്റില്‍തന്നെ അവസരമായി മാറേണ്ട കോര്‍ണര്‍ കിക്ക് ബ്ലാസ്റ്റേഴ്സ് പാഴാക്കി. അരമണിക്കൂറില്‍ നാല് കോര്‍ണര്‍ കിക്കുകള്‍. ഒന്നും അവസരമാക്കിമാറ്റാന്‍ കഴിഞ്ഞില്ല.
നാലാം മിനുട്ടില്‍ സിഡോഞ്ചയുടെ ശ്രമവും ഏഴാം മിനിറ്റില്‍ റാക്കിപ്, സഹല്‍ കൂട്ടുകെട്ട് നടത്തിയ നീക്കവും തൊട്ടുപിറകെ മെസ്സി ബൗളി, റാകിപ്, പ്രശാന്ത് കൂട്ടുകെട്ടില്‍ പിറന്ന ആക്രമണവും എങ്ങുെമത്തിയില്ല. തൊട്ടുപിറകെ രാജു ഗെയ്ക്വാദ് നീട്ടിയെറിഞ്ഞ ത്രോ മെസ്സി ബൗളിയിലൂടെ ഇറോം സിങ്ങിെൻറ കാലുകളിലേക്ക്. ഇറോമിെൻറ ബൂട്ടില്‍നിന്ന് പറന്ന പന്ത് ക്രോസ് ബാറും കടന്ന് പുറത്തേക്കാണ് പോയത്. 26ാം മിനിറ്റില്‍ മെസ്സി ബൗളിയുടെ കണ്ണഞ്ചിക്കുന്ന ബൈസിക്കിള്‍ കിക്കിനും മുംബൈ ഗോളി അമരീന്ദര്‍ സിങ്ങിെൻറ മനോഹര സേവിനുമാണ് മൈതാനം സാക്ഷ്യംവഹിച്ചത്. ജെസ്സല്‍ പെനാല്‍ട്ടി ബോക്സിലേക്ക് നല്കിയ പന്ത് അതിമനോഹരമായൊരു സിസർകട്ടിലൂടെ വലതു പോസ്റ്റിലേക്ക് ബൗളി പായിച്ചത് അവസാന നിമിഷം അമരീന്ദര്‍ തട്ടിമാറ്റി.
കളി പുരോഗമിക്കെവ, പിന്നീട് മുംബൈയുടെ കാലുകളിലായി കളി. അമിനെ ചെര്‍മിതിയുടെ തല ലക്ഷ്യംവെച്ച് മുദുസുഗു നല്കിയ ക്രോസ് റഹനേഷ് തട്ടിയകറ്റി. രണ്ടാം പകുതിയില്‍ മുംബൈയുടെ റയീനീര് ഫെര്‍ണാണ്ടസിന് പകരക്കാരനായി ഇറങ്ങിയ ബിപിന്‍ സിങ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് തലവേദനയായി മാറി. 75ാം മിനിറ്റില്‍ മഞ്ഞപ്പടയാണ് ആദ്യം വലകുലുക്കിയത്. ജീക്സണ് സിങ് ഇടതു വിങ്ങില്‍നിന്ന് തൊടുത്ത പന്ത് അമരീന്ദറിെൻറ കാലില്‍ തട്ടിത്തെറിച്ചത് ജെസ്സല്‍ കാണീറോയുടെ മുന്നിൽ.
ജെസ്സല്‍ നല്കിയ പന്ത് മെസ്സി ബൗളി ഉടനടി വലയിലേക്ക് തൊടുത്തു. അമരീന്ദറിെൻറ കൈയില്‍ തട്ടിയ പന്ത് വലയുടെ ഇടതു മൂലയിൽ ചെന്നു പതിച്ചു (1-0). തൊട്ടുപിന്നാലെ മൊച്ചാഡൊ ഹെഡറിലൂടെ നല്കിയ പന്ത് അമിനെ ചെര്‍മിതി ലക്ഷ്യത്തിേലക്ക് തൊടുത്തെങ്കിലും രഹനേഷ് തടുത്തിട്ടു. തടുത്തിട്ട പന്ത് താമസംവിനാ ചെര്‍മിതി വലയിലേക്ക് തട്ടിയിട്ടു (1-1).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.