മെൽബൺ: നാളുകൾക്കുശേഷം ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി നിർണായക ഗോളും നേടി പി.എസ്.ജി ഡിഫൻറർ തിയാഗോ സിൽവ വരവറിയിച്ചപ്പോൾ ഏഷ്യൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ ബ്രസീൽ തകർത്തത് നാലു ഗോളുകൾക്ക്. മറുവശത്ത് ദുർബലരായ സിംഗപ്പൂരിനെ ആറു ഗോളുകൾക്ക് തോൽപിച്ച് സാംപോളിയുടെ അർജൻറീന ജൈത്രയാത്ര തുടരുന്നു.
മെസ്സിയും സംഘത്തോടും ഏറ്റുമുട്ടി 1-0ത്തിെൻറ തോൽവിയേറ്റുവാങ്ങിയ ബ്രസീലിന് ഏഷ്യൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയോടായിരുന്നു അടുത്ത സൗഹൃദ മത്സരം. അർജൻറീനക്കെതിരായ മത്സരത്തിൽനിന്ന് ഏറെ മാറ്റങ്ങൾ വരുത്തി ടിറ്റെ കളത്തിലിറക്കിയ ടീം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എതിരാളികളെ മുട്ടുകുത്തിച്ചത്. 2014 ലോകകപ്പിലും പിന്നീടുള്ള കോപ അമേരിക്കയിലും ദുർബല പ്രകടനം കാഴ്ചവെച്ചതോടെ ടീമിൽനിന്ന് പുറത്തുപോയ നായകൻ തിയാഗോ സിൽവ നാളുകൾക്കുശേഷം മടങ്ങിയെത്തി ഗോൾ നേടി തിരിച്ചുവരവ് ഗംഭീരമാക്കി.
157ാം റാങ്കുകാരായ സിംഗപ്പൂരിനെതിരെ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു പുതിയ കോച്ച് സാംപോളി അർജൻറീനയെ കളത്തിലിറക്കിയത്. സൂപ്പർതാരങ്ങളായ ലയണൽ െമസ്സിക്കും ഗോൺസാലോ ഹിെഗ്വയ്നും വിശ്രമം നൽകി 2-3-4-1 ശൈലിയിലാണ് ടീമിനെ കളത്തിലിറക്കിയത്. പൗലോ ഡിബാലയും എയ്ഞ്ചൽ ഡി മരിയയും ഇരുവശങ്ങളിൽനിന്നായി ആർത്തിരമ്പി പന്തുമായി കുതിച്ചപ്പോൾ എണ്ണംപറഞ്ഞ ആറു ഗോളുകളാണ് സിംഗപ്പൂരിെൻറ വലയിലായത്. ലൂകാസ് അലാരിയോ, ഫെഡറികോ ഫാസിയോ, ജാക്വിൻ കോരേര, അലേനാർഡോ ഗോമസ്, ലനാർഡോ പരേഡസ്, ഡി മരിയ എന്നിവർ ഒാരോ ഗോൾ വീതം നേടി. ഇതോടെ ലോകകപ്പ് യോഗ്യതക്കായി െപാരുതുന്ന അർജൻറീനക്ക് സാംപോളിയുടെ തന്ത്രങ്ങൾ പ്രതീക്ഷ നൽകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.