സവോപോളോ: കോപയിൽ പന്തുരുണ്ടു തുടങ്ങും മുേമ്പ കണങ്കാലിന് പരിക്കേറ്റ് മടങ്ങിയ ക്യാപ്റ്റൻ നെയ്മറിെൻറ നഷ്ടം മഞ്ഞപ്പടയുടെ സാധ്യതകൾ അപായപ്പെടുത്തുമെന്ന് പ ്രവചിച്ചവരേറെയായിരുന്നു. ലീഗ് റൗണ്ടിൽ വെനിസ്വേലയുമായുള്ള പോരാട്ടത്തിൽ ഒരു ഗോൾപോലും നേടാനാകാതെ ടീം ഉഴറിയപ്പോൾ വീണ്ടുമൊരു ദുരന്തം എതിരാളികൾ ഉറപ്പിക്കു കയും ചെയ്തു. പക്ഷേ, അതുവരെ കണ്ട ബ്രസീലായിരുന്നില്ല പിന്നീട് മൈതാനത്ത് അവതരിച്ച ത്.
2014ലെ ലോകകപ്പിൽ സമാനമായി പരിക്കുകളോടെ നെയ്മർ പുറത്തിരുന്ന സെമി പോരാട്ട ത്തിൽ ജർമനിയോട് 7-1ന് തോറ്റതിെൻറ ഒാർമകൾ അന്തരീക്ഷത്തിൽ പറന്നുനടക്കെ, ഒാരോ കളിയും വൻ മാർജിനിൽ ജയിച്ച് ബ്രസീൽ പഴയ പ്രതാപത്തിന് അരികെനിന്നു. അവസാനം, ചരിത്രമുറങ്ങുന്ന മാറക്കാന മൈതാനത്ത് പെറുവിനെ 3-1ന് തകർത്ത് ഒരു വ്യാഴവട്ടത്തിനിടെ ആദ്യ ട്രോഫിയുമായി ബ്രസീൽ സാംബ ചുവടുകൾവെച്ചപ്പോൾ ഡാനി ആൽവസ് നയിച്ച ഇലവനിൽ നെയ്മർ ഒരു ആവശ്യമല്ലാതായി മാറിയിരുന്നു.
ഒാരോ പൊസിഷനിലും ബ്രസീൽ താരങ്ങൾ തന്നെയായിരുന്നു ഇത്തവണ കോപയുടെ ഹൈലൈറ്റ്. കോട്ടപോലെ ഉറച്ചുനിന്ന പ്രതിരോധം, ചാട്ടുളിപോലെ ലക്ഷ്യങ്ങളിലേക്ക് പറന്ന ആക്രമണം എന്നിവ ടീമിെൻറ കരുത്തായപ്പോൾ ഡാനി ആൽവസ് ടൂർണമെൻറിെൻറ താരവും എവർടൺ ടോപ് സ്കോററുമായി. പോരാഞ്ഞ്, മികച്ച ഗോൾകീപ്പറായി ബ്രസീലിെൻറ അലിസണും ആദരിക്കപ്പെട്ടു.
ദുംഗ പരിശീലകനായിരിക്കെ 2016ൽ പ്രാഥമിക റൗണ്ടിൽ മടങ്ങിയ ബ്രസീൽ മൂന്നു വർഷത്തെ കഠിനാധ്വാനത്തിനാണ് ഒടുവിൽ ഫലം കൊയ്തത്. നെയ്മറുണ്ടെങ്കിൽ താരത്തെ ചുറ്റിയുള്ള ഗെയിം പ്ലാൻ ഒരുക്കേണ്ട കോച്ച് ടിെറ്റ പകരം പരീക്ഷിച്ച എവർടണായിരുന്നു ശരിക്കും ഇത്തവണ സൂപ്പർ താരമായത്. നെയ്മർക്ക് സ്വന്തമായ ഡ്രിബ്ളിങ് മികവും അതിവേഗവും അതേ അളവിൽ ആവാഹിച്ചായിരുന്നു എവർടൺ മൈതാനം നിറഞ്ഞത്.
മൂന്നു ഗോളുകൾ നേടിയ താരം പൗലോ ഗരേരോക്കൊപ്പം ടോപ്സ്കോററാകുകയും ചെയ്തു. ടീം എന്ന നിലക്കുള്ള കണക്കെടുപ്പുകളിലും നെയ്മറില്ലാത്ത ബ്രസീലിനാണ് ഒരു പണത്തൂക്കം മികവ്. നെയ്മർക്കൊപ്പം ബ്രസീൽ കളിച്ച 48 കളികളിൽ ടീം 100 തവണ സ്കോർ ചെയ്തപ്പോൾ ഇല്ലാതെ കളിച്ച 26ൽ 52 തവണയും വല ചലിപ്പിക്കാനായി.
മറുവശത്ത്, ലോകത്തെ ഏറ്റവും വിലപിടിച്ച നെയ്മറെ ഫ്രഞ്ച് ടീമായ പി.എസ്.ജിപോലും വേണ്ടെന്നു വെക്കുന്നിടത്താണ് കാര്യങ്ങൾ. കരാർ വ്യവസ്ഥകൾ ശരിയായാൽ കൈമാറ്റത്തിന് സജ്ജമാണെന്ന് ക്ലബ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീൽ പക്ഷേ, കാത്തിരിക്കുകയാണ്, പരിക്കുമാറി നെയ്മർ വരാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.