സാവോപോളോ: ബ്രസീലിെൻറ ലോകകപ്പ് സ്വപ്നങ്ങൾക്ക് വീണ്ടും തിരിച്ചടിയായി ഡാനി ആൽവസിെൻറ പരിക്ക്. ചൊവ്വാഴ്ച രാത്രി ഫ്രഞ്ച് കപ്പ് ഫൈനലിനിടെ കാൽമുട്ടിന് പരിക്കേറ്റ ആൽവസിന് ലോകകപ്പ് കളിക്കാനാവില്ലെന്ന് ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ വ്യക്തമാക്കി. കാൽമുട്ടിൽ ശസ്ത്രക്രിയ വേണമെന്ന്ഉറപ്പായതോടെ ലോകകപ്പിന് മുെമ്പാരു തിരിച്ചുവരവ് അസാധ്യമായി. റഷ്യയിലേക്കുള്ള അന്തിമ ടീമിനെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആൽവസ് കളിക്കില്ലെന്ന് ഉറപ്പായത്.
2010, 2014 ലോകകപ്പുകളിൽ ബ്രസീലിെൻറ പ്രതിരോധനിരയിലെ നിർണായക സാന്നിധ്യമായിരുന്ന താരത്തിന് 35 വയസ്സായെങ്കിലും കോച്ച് ടിറ്റെയുടെ ടീമിൽ അദ്ദേഹത്തിെൻറ പരിചയസമ്പത്തിന് മുഖ്യ സ്ഥാനമുണ്ടായിരുന്നു.
മുതിർന്ന താരത്തെ ലോകകപ്പ് യോഗ്യത റൗണ്ടിൽ 17 മത്സരങ്ങളിലും ടിറ്റെ കളത്തിലിറക്കി. എതിരാളിയുടെ മുന്നേറ്റങ്ങളുടെ മുനയൊടിക്കാനും വിങ്ങിലൂടെ പ്രത്യാക്രമണത്തിന് ചരടുവലിക്കാനുമുള്ള മിടുക്കാണ് മുൻ ബാഴ്സലോണ താരത്തിന് ബ്രസീൽ െപ്ലയിങ് ഇലവനിൽ സ്ഥിരത നൽകിയത്. ഫ്രഞ്ച് കപ്പിൽ ലെസ് ഹെർബിയേഴ്സിനെതിരായ മത്സരത്തിെൻറ 80ാം മിനിറ്റിലായിരുന്നു ആൽവസ് കൂട്ടിയിടിയിൽ പരിക്കേറ്റ് വീണത്. സ്റ്റാർ സ്ട്രൈക്കർ നെയ്മർ ഗുരുതര പരിക്കിൽനിന്നും തിരിച്ചെത്തുന്നതിനിടെയാണ് ആൽവസിെൻറ നഷ്ടം. ജൂൺ 14ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിൽ 17നാണ് ബ്രസീലിെൻറ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.