സാവോപോളോ: ആതിഥേയരും കിരീടഫേവറിറ്റുകളുമെന്ന പകിട്ടിനൊത്ത കളിയുമായി കോപ അ മേരിക്കയിൽ ബ്രസീലിെൻറ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ബൊളീവിയൻ വലയിൽ മറുപടിയി ല്ലാത്ത് മൂന്ന് ഗോൾ അടിച്ചുകയറ്റിയാണ് കാനറികളുടെ വിജയഭേരി. നെയ്മറില്ലാത്ത ടീ മിെൻറ നായകത്വമേറ്റെടുത്ത ഫിലിപ് കുടീന്യോ ഇരട്ടഗോളുമായി ടീമിനെ നയിച്ചപ്പോൾ പകരക്കാരനായിറങ്ങിയ എവർടൻകൂടി ലക്ഷ്യം കണ്ടു. ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷമായിരുന്നു ബ്രസീൽ ഉഗ്രരൂപം പുറത്തെടുത്തത്.
കുടീന്യോയും കാസ്മിറോയും അവസരങ്ങൾ ഏറെ സൃഷ്ടിച്ചെങ്കിലും നിർഭാഗ്യങ്ങൾ ഗോൾ തടഞ്ഞു. ഒടുവിൽ രണ്ടാം പകുതിയിലെ 50ാം മിനിറ്റിൽ ആദ്യ ഗോളെത്തി. റിച്ചാർലിസണിെൻറ ക്രോസിനെ ചെറുക്കാനുള്ള ശ്രമത്തിനിടെ ബൊളീവിയൻ ഡിഫൻഡർ അഡ്രിയാനോ ജുസീന്യോയുടെ കൈയിൽ തട്ടിയപ്പോൾ ‘വാർ’ സഹായത്തിൽ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത കുടീന്യോ ഗോളി പറന്ന വഴിയേ തന്നെ പന്ത് വലയിലെത്തിച്ച് ഗാലറിയിലെ മഞ്ഞക്കടലിനെ ആവേശത്തിലാക്കി. മൂന്ന് മിനിറ്റിനുള്ളിലായിരുന്നു (53) അടുത്ത ഗോൾ. ഇക്കുറി, ബോക്സിെൻറ വശത്തുനിന്നും റോബർടോ ഫെർമീന്യോ തൊടുത്തുവിട്ട ക്രോസ് ഇടതുവിങ്ങിലൂടെ പറന്നിറങ്ങിയ കുടീന്യോ മനോഹര ഹെഡ്ഡറിലൂടെ വലയിലാക്കി.
മൂന്ന് മിനിറ്റിനുള്ളിൽ പിറന്ന ഇരട്ട ഗോളിൽ ബൊളീവിയ തളർന്നുപോയി. 65ാം മിനിറ്റിൽ ഫെർമീന്യോക്ക് പകരം ജീസസും 81ൽ ഡേവിഡ് നെറസിനു പകരം എവർട്ടനും റിച്ചാർലിസണു പകരം വില്ല്യനും (84) എത്തി. തൊട്ടുപിന്നാലെ 85ാം മിനിറ്റിൽ ബ്രസീലിെൻറ മൂന്നാം ഗോളും പിറന്നു. ഫെർണാണ്ടീന്യോ നൽകിയ ക്രോസിനെ ആറ് എതിർതാരങ്ങൾക്കിടയിൽനിന്ന് ലോങ്റേഞ്ചർ ഉതിർത്ത് യുവതാരം സാേൻറാസാണ് വലകുലുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.