നെയ്​മറി​െൻറ അമ്മക്ക്​ പങ്കാളിയായി 22 കാരൻ; ആശംസകളുമായി താരം

റിയോ ഡി ജനീറോ: ബ്രസീലി​​െൻറ സൂപ്പർ താരം നെയ്​മറി​​െൻറ മാതാവി​ന്​ പുതിയ പങ്കാളിയായി 22 കാരൻ. കമ്പ്യൂട്ടർ ഗെയി മറും മോഡലുമായ തിയാഗോ റാമോസാണ്​ നെയ്​മറുടെ മാതാവ്​ ​52 കാരിയായനെദീനെ ഗോൺസാൽവിസി​​െൻറ പുതിയ പങ്കാളി. നെയ്​മറേക്കാൾ ആറുവയസ്സിന്​ ഇളയതാണ്​ റ​ാമോസ്​.

‘‘ചില കാര്യങ്ങൾ വിശദീകരിക്കാവുന്നതിലപ്പുറമാണ്​. ജീവിക്കാനേ സാധിക്കൂ’’ എന്ന അടിക്കുറിപ്പോടെ​ നെയ്​മറി​​െൻറ മാതാവ്​ തന്നെയാണ്​ ​ചിത്രം ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​​ ചെയ്​തത്​. പോസ്​റ്റിന്​ താഴെ ‘Be happy mom, love you’ എന്ന ആശംസ കമൻറുമായി നെയ്​മറുമെത്തി. മുൻ ഭർത്താവ്​ വാഗ്​നർ റിബെയ്​റോയും പോസ്​റ്റിന്​ താഴെ ആശംസകളറിയിച്ചു.

നെയ്​മറി​​െൻറ പിതാവ്​ ​ വാഗ്​നർ റിബെയ്​റോയുമായി കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള വിവാഹബന്ധം 2016ലാണ്​ നെദീനെ ഗോൺസാൽവിസ്​ അവസാനിപ്പിച്ചത്​.

​െനദീനെ ഗോൺസാൽവസുമായി അടുപ്പത്തിലാകുന്നതിനു മുൻപുതന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നു റാമോസെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - brazil neymar mom football news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.