പോർടോ: വെനിസ്വേലക്കെതിരെ അർജൻറീന തോറ്റതിനു പിന്നാലെ പാനമക്കെതിരെ ബ്രസീലിന് സമനില. പോർചുഗലിൽ നടന്ന സൗഹ ൃദ ഫുട്ബാളിൽ പരിക്കേറ്റ നെയ്മറൊഴികെ സൂപ്പർ താരങ്ങളെയെല്ലാം കോച്ച് ടിറ്റെ കളത്തിലിറക്കിയെങ്കിലും 1-1ന് സമനിലയിൽ പിരിഞ്ഞു.
കളിയുടെ 32ാം മിനിറ്റിൽ കാസ്മിറോ ഒരുക്കിയ അവസരം ലക്ഷ്യത്തിലെത്തിച്ച് ലൂകാസ് പക്വിറ്റയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. എന്നാൽ, നാലു മിനിറ്റിനുള്ളിൽ (36) അഡോൾഫോ മചാഡോയിലൂടെ പാനമ സമനില പിടിച്ചു. കളിയുടെ ആദ്യപകുതി മുഴുവൻ പനാമ ഗോൾപോസ്റ്റിനുള്ളിൽ ഫെർമീന്യോ-കൗടീന്യോ കൂട്ടിെൻറ ആക്രമണമായിരുന്നു.
എന്നാൽ, ആറും എട്ടും പേരെ നിരത്തിനിർത്തി പ്രതിരോധിച്ച പാനമ പന്ത് ഗോൾവര കടക്കാതെ കാത്തു. ഇതിനൊടുവിലായിരുന്നു 32ാം മിനിറ്റിൽ പിറന്ന ഗോൾ. വൈകാതെ അവർ മറുപടി നൽകിയതോടെ വീണ്ടും ആക്രമണവും പ്രതിരോധവും തന്നെ. രണ്ടാം പകുതിയിൽ ഗബ്രിയേൽ ജീസസും എവർട്ടനും ഫിലിപ് ആൻഡേഴ്സനുമെത്തിയെങ്കിലും ബ്രസീലിന് വിജയ ഗോൾ കുറിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.