റിയോ ഡെ ജനീറോ: കാൽപന്തിെൻറ പുണ്യഭൂമിയായ മാറക്കാനയിൽ ഇന്ന് കോപ അമേരിക്ക കിരീ ടപ്പോരാട്ടം. 2007ന് ശേഷം ആദ്യ കോപ കിരീടം ലക്ഷ്യമിടുന്ന ബ്രസീലിന് വെല്ലുവിളിയാവാൻ പൗ ലോ ഗരീറോയുടെ പെറുവിന് കരുത്തുണ്ടാവുമോ? അതോ, 1950ലെ ദുരന്തത്തിെൻറ മറ്റൊരു പതിപ ്പിന് മാറക്കാന വേദിയാവുമോ. ഫൈനലായി മാറിയ സെമി പോരാട്ടത്തിൽ ബദ്ധവൈരികളായ അർജൻ റീനയെ 2-0ത്തിന് വീഴ്ത്തിയ ബ്രസീലിന് ഫൈനൽ പേരിനൊരു പോരാട്ടം മാത്രമാണ്. ഗ്രൂപ് റൗണ്ടിൽ 5-0ത്തിന് തരിപ്പണമാക്കിയ പെറുവിൽനിന്ന് സെമിയോളം വന്ന പരീക്ഷണമൊന്നും ടിറ്റെയുടെ പടയാളികൾ പ്രതീക്ഷിക്കുന്നുമില്ല. ഹാട്രിക് കിരീടം മോഹിച്ച ചിലിയെ 3-0ത്തിന് തോൽപിച്ചാണ് പെറുവിെൻറ ഫൈനൽ പ്രവേശം. സൂപ്പർതാരം പൗലോ ഗരീറോ ഗോൾവേട്ടയോടെ ഫോമിലേക്കുയർന്നതും, നോക്കൗട്ടിൽ കിരീട ഫേവറിറ്റുകളായ ഉറുഗ്വായ്, ചിലി എന്നിവരെ മടക്കിയതും പെറുവിന് മികവാണ്.
ഒമ്പതാം കിരീടത്തിന് ബ്രസീൽ
1997നും 2007നുമിടയിൽ നാല് കോപ കിരീടം നേടിയ ബ്രസീൽ അതിനുശേഷം ഇൗ കപ്പിൽ തൊട്ടിട്ടില്ല. ഉറുഗ്വായും ചിലിയും കൈക്കലാക്കിയ തെക്കനമേരിക്കയുടെ കപ്പ് വീണ്ടെടുക്കാനാണ് കാനറികളുടെ പടപ്പുറപ്പാട്. സൂപ്പർതാരം നെയ്മറിെൻറ അസാന്നിധ്യം ഗ്രൗണ്ടിൽ പ്രകടമാക്കാതെ പൊരുതുന്ന ഫെർമീന്യോ-ഗബ്രിയേൽ ജീസസ്- ഫിലിപ് കുടീന്യോ ത്രയത്തിൽ നിന്നും കപ്പിൽ കുറഞ്ഞൊന്നും നാട്ടുകാരെ തൃപ്തിപ്പെടുത്തില്ല. 2007ന് ശേഷം ബ്രസീലിെൻറ ആദ്യ ഫൈനൽ കൂടിയാണിത്. ലക്ഷ്യം ഒമ്പതാം കിരീടം.
അതേസമയം, രണ്ടുതവണ മാത്രം ഫൈനലിലെത്തിയ പെറു കപ്പുമായാണ് അന്നൊക്കെ മടങ്ങിയത്. ആദ്യ കിരീടം 1939ൽ, രണ്ടാമത് 1975ൽ കോപ എന്ന പേരുമാറ്റത്തിലെ ആദ്യ പോരാട്ടത്തിലും.
ഗരീറോ x ആൽവസ്
സംഹാരശേഷിയുള്ള എതിരാളികൾക്കെതിരായിരുന്നു നോക്കൗട്ടിൽ പെറുവിെൻറ വിജയങ്ങൾ. എഡിൻസൺ കവാനിയും ലൂയി സുവാരസും നയിച്ച ഉറുഗ്വായിയെ ഗോളടിക്കാനാവാതെ പിടിച്ചുകെട്ടി. സാഞ്ചസും വിദാലും വർഗാസും നയിച്ച ചിലിക്ക് മുന്നിലും പെറു പിളർന്നില്ല. കോച്ച് റികാർഡോ ഗാർഷ്യയുടെ മൈൻഡ് ഗെയ്മിനാണ് മാർക്ക്. ബ്രസീലിനോട് അഞ്ച് ഗോളിന് വീണ ടീമിന് കുത്തിവെച്ച മാനസിക കരുത്താണ് ഇൗ തിരിച്ചുവരവിലെ സൂപ്പർ ഹീറോ. പ്രതിരോധ നിരയിലെ കാർലോസ് സംബ്രോന, ലൂയിസ് അബ്രം, മിഗ്വേൽ ട്രൗകോ, ലൂയിസ് അഡ്വിൻകുല എന്നിവർ ഗ്രൂപ് റൗണ്ടിൽ കണ്ടതിനെക്കാൾ അപകടകാരികളാവും. ഗരീറോയും ക്രിസ്റ്റ്യൻ ക്യൂവയും എഡിൻസൺ േഫ്ലാറസുമാണ് മുന്നേറ്റത്തിലെ പ്രധാനികൾ. അതേസമയം, ടൂർണമെൻറിൽ ഒരു ഗോൾപോലും വഴങ്ങാത്ത പ്രതിരോധവും മൂർച്ചയുള്ള മുന്നേറ്റവും തന്നെ ബ്രസീലിെൻറ തുറുപ്പ് ശീട്ട്. മെസ്സിയെയും അഗ്യുറോയെയും തളക്കാൻ ചിലവഴിച്ച ഉൗർജമൊന്നും പെറുവിനെതിരെ വേണ്ടിവരില്ല. ബ്രസീലിയൻ ക്ലബ് ഇൻറർനാഷനലിെൻറ താരമായ ഗരീറോ ബ്രസീൽ മണ്ണിനും താരങ്ങൾക്കും അപരിചിതനല്ല എന്നതാണ് കാനറികളുടെ ആശ്വാസം. പക്ഷേ, എതിരാളിയെ ചെറുതാക്കുന്നില്ലെന്ന് മധ്യനിരക്കാരൻ കാസ്മിറോ വ്യക്തമാക്കുന്നു. ‘ഗോൾവഴങ്ങാതെ തന്നെ ടൂർണെമൻറ് അവസാനിപ്പിച്ച് ജേതാക്കളാവുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഗരീറോയെ പിടിച്ചുകെട്ടാൻ ഞങ്ങൾക്ക് വ്യക്തമായ പ്ലാനുമുണ്ട്’ -താരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.