സാവോപോേളാ: പെറുവിെൻറ വലയിൽ ഗോൾപെരുമഴ പെയ്യിച്ച് ബ്രസീൽ കോപ അമേരിക്ക ചാമ് പ്യൻഷിപ്പിെൻറ ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ് ‘എ’യിൽ തങ്ങളുടെ അവസാന മത്സരത്തിൽ പെറുവ ിനെ മറുപടിയില്ലാത്ത അഞ്ചു ഗോളിന് തരിപ്പണമാക്കിയ ബ്രസീൽ ഗ്രൂപ് ചാമ്പ്യൻ പദവിയോ ടെ നോക്കൗട്ടിൽ ഇടംനേടി. രണ്ടാം മത്സരത്തിൽ ബൊളീവിയയെ 3-1ന് തോൽപിച്ച് വെനിസ്വേലയു ം ക്വാർട്ടറിലെത്തി.
ബൊളീവിയക്കെതിരെ ജയത്തോടെ തുടങ്ങിയെങ്കിലും വെനിസ്വേലയേ ാടേറ്റ (0-0) സമനിലയിൽ പതറിയ ബ്രസീലിെൻറ തിരിച്ചുവരവായിരുന്നു കഴിഞ്ഞ രാത്രിയിൽ സാവോപോളോയിൽ കണ്ടത്. ആദ്യ മിനിറ്റ് മുതൽ ഇടതടവില്ലാതെ പെറുവിയൻ ഗോൾമുഖത്തേക്ക് ആക്രമിച്ചുകയറിയവർക്ക് േമാഹിച്ചപോലെ ഗോളുകളും പിറന്നു. 11ാം മിനിറ്റിൽ കോർണർ കിക്കിലൂടെ പറന്നുവന്ന പന്ത് ഹെഡ്ചെയ്ത് വലയിലാക്കി കാസ്മിറോയാണ് ബ്രസീലിന് തുടക്കം നൽകിയത്. റോബർട്ടോ ഫെർമീന്യോ (18), എവർട്ടൻ (31), ഡാനി ആൽവസ് (53), വില്യൻ (90) എന്നിവർ പട്ടിക തികച്ചു.
കുടീന്യോയുടെ കോർണർ കിക്ക് മാർക്വിനോസിെൻറ ഹെഡറിലൂടെ എത്തിയപ്പോഴാണ് കാസ്മിറോ വലയിലേക്ക് ചെത്തിയിട്ടത്. എന്നാൽ, ബ്രസീലിെൻറ രണ്ടാം ഗോൾ പെറു ഗോളി പെഡ്രോ ഗാലസിെൻറ സംഭാവനയായി. കൈയിലെടുത്ത പന്ത് ഷൂട്ട്ചെയ്യാനുള്ള ശ്രമത്തിനിടെ ബോക്സിനരികെ ഫെർമീന്യോയിൽ തട്ടി തെറിച്ചു. പോസ്റ്റിൽകൊണ്ട് റീബൗണ്ട് ചെയ്തെങ്കിലും ഫെർമീന്യോക്ക് ഹോൾഡ് ചെയ്ത് വലയിലേക്ക് കയറ്റാൻ പാകമായിരുന്നു. ‘നോ ലുക്’ ഗോളിൽ ബ്രസീൽ മുന്നിൽ.
ക്യാപ്റ്റൻ പൗലോ ഗരീറോയിലൂടെ പെറു തിരിച്ചെത്താൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നാം ഗോളും പിറക്കുന്നത്. ഇടതു വിങ്ങിൽനിന്ന് ടാക്ക്ൾ ചെയ്ത് കയറിയ എവർട്ടെൻറ നിലംപറ്റിയ ഷോട്ട് ഗോളിയെ കടന്നു. ഒന്നാം പകുതിയിൽ 3-0ത്തിെൻറ ലീഡ്. 53ാം മിനിറ്റിൽ ഫെർമീന്യോ, അർതർ എന്നിവർക്കൊപ്പം വൺ-ടു-വൺ നീക്കവുമായി കുതിച്ച ആൽവസിെൻറ മിന്നും ഫിനിഷിങ്ങും, അവസാന മിനിറ്റിൽ 18 വാര അകലെനിന്ന് വില്യൻ തൊടുത്തുവിട്ട വെടിയുണ്ടകൂടിയായതോടെ പെറുവിെൻറ വല അഞ്ചുവട്ടം കുലുങ്ങി.
ആദ്യ മത്സരത്തിൽ പെറുവിനോടും രണ്ടാം അങ്കത്തിൽ ബ്രസീലിനോടും സമനില പാലിച്ച വെനിസ്വേല നിർണായക സമയത്ത് ജയത്തോടെ കുതിച്ചാണ് നോക്കൗട്ട് ബർത്തുറപ്പിച്ചത്. ഡാർവിൻ മാചിസ് രണ്ടും ജോസഫ് മാർടിനസ് ഒരു ഗോളുമടിച്ചു. നാലു പോയൻറുമായി മൂന്നാം സ്ഥാനത്തുള്ള പെറുവിന് ഇനി മികച്ച മൂന്നിൽ ഒരാളായി ക്വാർട്ടറിലെത്താൻ കാത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.