മോസ്കോ: ഗ്രൂപ്പ് ഇയിലെ അവസാന മൽസരത്തിൽ അനായാസം സെർബിയയെ മറികടന്ന് ബ്രസീൽ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീലിെൻറ ജയം. 36ാം മിനുട്ടിൽ പൗളിഞ്ഞോയും 68ാം മിനുട്ടിൽ സിൽവയുമാണ് ബ്രസീലിനായി ഗോളുകൾ നേടിയത്.
തുടക്കം മുതൽ തന്നെ അക്രമിച്ച് കളിക്കുകയായിരുന്നു ബ്രസീൽ. നിർണായക മൽസരമാണെന്നതിെൻറ സമർദമൊന്നും ബ്രസീലിനുണ്ടായില്ല. തനത് കളിയുമായി കാനറികൾ കളം നിറയുന്ന കാഴ്ചയാണ് മൈതാനത്ത് കണ്ടത്. 36ാം മിനുട്ടിൽ ബ്രസീലിെൻറ ആക്രമണം ഫലം കണ്ടു. കുടീഞ്ഞോ നൽകിയ തകർപ്പൻ പാസിൽ നിന്നും പോളിഞ്ഞോ േഗാൾ കണ്ടെത്തി. 58ാം മിനുട്ടിൽ നെയ്മറെടുത്ത കോർണർ കിക്കിൽ നിന്ന് സിൽവ കൂടി ഗോൾ നേടിയതോടെ ബ്രസീൽ ഗോൾ നേട്ടം രണ്ടാക്കി.
പിന്നീട് മൂന്നാം ഗോളിനായി നിരവധി ആക്രമണങ്ങൾ ബ്രസീൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നെയ്മറായിരുന്നു ഏറ്റവും കൂടുതൽ അവസരങ്ങൾ തുറന്നെടുത്തത്. മൈതാനത്ത് മനോഹര നീക്കങ്ങൾ താരം നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയായി.
- മൽസരം അവസാനിച്ചു. രണ്ട് ഗോൾ ജയവുമായി ബ്രസീൽ പ്രീക്വാർട്ടറിൽ
- വീണ്ടും നെയ്മർ. നെയ്മറിെൻറ കിടിലൻ ഷോട്ട് സെർബിയൻ ഗോളി തടഞ്ഞിടുന്നു
- 82ാം മിനുട്ടിൽ ഗോൾ നേടാനുള്ള സുവർണാവസരം നെയ്മർ പാഴാക്കുന്നു
സിൽവയിലുടെ ബ്രസീലിന് രണ്ടാം ഗോൾ
- തുടർച്ചയായി സെർബിയൻ ഗോൾമുഖത്ത് ബ്രസീൽ മുന്നേറ്റങ്ങൾ
- സിൽവയിലുടെ ബ്രസീലിന് രണ്ടാം ഗോൾ
- രണ്ടാം പകുതിയിൽ ബ്രസീൽ ആധിപത്യം. ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങളുമായി കോസ്റ്റാറിക്ക
- രണ്ടാം ഗോൾ നേടാനുള്ള സുവർണാവസരം നെയ്മർ പാഴാക്കുന്നു
ഗോൾ നേടിയ ബ്രസീൽ ടീമിെൻറ വിജയാഘോഷം
- രണ്ടാം പകുതിക്ക് തുടക്കം
- ബ്രസീൽ സെർബിയ മൽസരത്തിലെ ആദ്യപകുതി അവസാനിച്ചു. ആദ്യം പതുങ്ങി തുടങ്ങിയ ബ്രസീൽ പിന്നീട് തുടർച്ചയായി ആക്രമണങ്ങൾ നടത്തി. നിരവധി ഗോളവസരങ്ങളാണ് ബ്രസീൽ ആദ്യപകുതിയിൽ തുറന്നെടുത്തത്. ഇതിന് 36ാം മിനുട്ടിലാണ് ഫലമുണ്ടായത്. കുടീഞ്ഞോ നൽകിയ അളന്നുമുറിച്ച പാസിൽ നിന്ന് പൗളിഞ്ഞോ ഗോൾ കണ്ടെത്തി. സൂപ്പർ താരം നെയ്മറുടെ ചില സുന്ദരൻ ഷോട്ടുകൾക്കും ആദ്യപകുതി സാക്ഷിയായി.
- മൈതാനത്ത് ബ്രസീലിയൻ ആധിപത്യം
- സെർബിയൻ മുന്നേറ്റങ്ങളെല്ലാം കോർണറുകൾ വഴങ്ങി ബ്രസീൽ രക്ഷപ്പെടുത്തുന്നു
- കുടീഞ്ഞോ നൽകിയ പാസിൽ നിന്ന് പൗളീഞ്ഞോയുടെ ഗോൾ
- 33ാം മിനുട്ടിൽ ബ്രസീൽ ബോക്സിനുള്ളിൽ സെർബിയൻ മുന്നേറ്റം. പക്ഷേ ഗോൾ അകന്നു നിൽക്കുന്നു
- 31ാം മിനുട്ടിൽ സെർബിയക്ക് ഫ്രീകിക്ക്
- 27ാം മിനുട്ടിൽ ഗോളടിക്കാനുള്ള സുവർണാവസരം ബ്രസീൽ പാഴാക്കുന്നു
- 24ാം മിനുട്ടിൽ നെയ്മറുടെ സൂപ്പർ ഷോട്ട് സെർബിയൻ ഗോളി സേവ് ചെയ്യുന്നു
- ഇരു ടീമുകളും മികച്ച ആക്രമണങ്ങൾ നടത്തുന്നില്ല
- 21ാം മിനുട്ടിൽ സെർബിയക്ക് ആദ്യ കോർണർ
- 19ാം മിനുട്ടിൽ ബ്രസീലിന് കോർണർ
- മൽസരം 15 മിനുട്ട് പിന്നിടുേമ്പാൾ കളിക്കളത്തിൽ ആധിപത്യം ബ്രസീലിന്
- പത്താം മിനുട്ടിൽ ബ്രസീലിന് സബ്സ്റ്റ്യൂഷൻ. മാഴ്സലോക്ക് പകരം ഫിലിപ് ലൂയിസ് കളത്തിൽ
- അഞ്ചാം മിനുട്ടിൽ സെർബിയ ഗോളിയുടെ സേവ്
- ബ്രസീൽ-സെർബിയ പോരാട്ടം തുടങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.