റിയോ ഡെ ജനീറോ: ബ്രസീൽ ഫുട്ബാൾ ക്ലബായ സാേൻറാസിൽ പെലെയുടെ വലംകൈയായിരുന്ന സൂപ്പ ർ സ്ട്രൈക്കർ കൗടീന്യോ അന്തരിച്ചു. 75 വയസ്സായിരുന്നു. 1962 ഫിഫ ലോകകപ്പ് നേടിയ ബ്രസീൽ ടീ ം അംഗമായിരുന്നെങ്കിലും സാേൻറാസിെൻറ സ്ട്രൈക്കർ എന്ന നിലയിലായിരുന്നു കൗടീന്യോ യുടെ മേൽവിലാസം. 1958ൽ തെൻറ 14ാം വയസ്സിൽ സാേൻറാസിൽ അരങ്ങേറി, 1968 വരെ മുന്നണിയിൽ നിറഞ്ഞുന ിന്നു.
457 മത്സരങ്ങളിൽ 370 ഗോൾ നേടിയ കൗടീന്യോ സാേൻറാസിെൻറ സ്കോറർമാരിൽ മൂന്നാമനാണ്. പെലെ (1091 ഗോൾ), പെപെ (405) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.
1956 മുതൽ 1974 വരെയായിരുന്നു പെലെ സാേൻറാസിനായി കളിച്ചത്. കൗടീന്യോ ടീമിലെത്തിയ ശേഷം ഇരുവരുമായി ബ്രസീലിലെ ഗ്ലാമർ ക്ലബിെൻറ മുൻനിരയിലെ താരങ്ങൾ. പെലെയുടെ ഗോളിനു പിന്നിൽ കൗടീന്യോയും കൗടീന്യോയുടെ പിന്നിൽ പെലെയും എന്നായിരുന്നു ആ പതിറ്റാണ്ടിലെ കാഴ്ച.
1962 ചിലി ലോകകപ്പിൽ ബ്രസീൽ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽപോലും കൗടീന്യോ ഇറങ്ങിയില്ല. പരിക്കു കാരണം സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. എങ്കിലും ഗരിഞ്ചയുടെയും വാവയുടെയും മികവിൽ ബ്രസീൽ കിരീടമണിഞ്ഞു. 1960 മുതൽ 65വരെ ബ്രസീൽ ജഴ്സിയിൽ 15 മത്സരങ്ങൾ കളിക്കുകയും ആറു ഗോൾ നേടുകയുംചെയ്തു.
1968ൽ സാേൻറാസിൽനിന്ന് പടിയിറങ്ങിയ കൗടീന്യോ അഞ്ചുവർഷം വിവിധ ക്ലബുകളിൽ കളിച്ച ശേഷം 1973ലാണ് വിരമിക്കുന്നത്. പിന്നീട് 15 വർഷത്തിലേറെ കാലം പരിശീലകനായി വിവിധ ക്ലബുകളെ നയിച്ചു.
അേൻറാണിയോ വിൽസൺ വിയേരയെന്നാണ് പേരെങ്കിലും ഫുട്ബാൾ ലോകത്ത് കൗടീന്യോയെന്നായിരുന്നു അറിയപ്പെട്ടത്. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ഇക്കഴിഞ്ഞ ജനുവരിയിൽ ന്യൂമോണിയ ബാധിച്ചിരുന്നു. അസുഖം ഭേദമായി വിശ്രമിക്കെയാണ് മരണം. ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ, ഫിഫ, സാേൻറാസ് എഫ്.സി, മുൻ താരങ്ങളായ പെലെ, കഫു തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.