ലണ്ടൻ: ബ്രസീലിനെ ആശങ്കയിലാഴ്ത്തി സന്നാഹ മത്സരത്തിനുള്ള ടീമിൽനിന്ന് നെയ്മർ പുറത്ത്. ഞായറാഴ്ച ലണ്ടനിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിനായി നെയ്മറില്ലാതെയാണ് ബ്രസീൽ പറന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ കാൽപാദത്തിേനറ്റ പരിക്കിൽനിന്ന് താരം പൂർണമായും മുക്തനായിട്ടില്ലെന്നാണ് സൂചന. താൻ നൂറു ശതമാനം ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് കഴിഞ്ഞയാഴ്ച നെയ്മർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, താരം പരിശീലനത്തിനിറങ്ങിയതോടെ ആരാധകലോകം പ്രതീക്ഷയിലായി. സന്നാഹമത്സരത്തിൽ ബൂട്ടുകെട്ടി തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിനിടെയാണ് പിൻവാങ്ങൽ. വ്യാഴാഴ്ച പരിശീലനത്തിനിടെ ഫിലിപ് കുടീന്യോയും ഗബ്രിയേൽ ജീസസുമായിരുന്നു മുൻനിരയിൽ കളിച്ചത്. കാൽമുട്ടിന് പരിക്കേറ്റ റെനറ്റോ സാഞ്ചസ്, ഡഗ്ലസ് കോസ്റ്റ എന്നിവരും കളിക്കാനിറങ്ങിയില്ല. സാഞ്ചസിനു പകരം ഫെർണാണ്ടീന്യോ െപ്ലയിങ് ഇലവനിൽ ഇടംനേടും.
ജൂൺ 14ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിൽ 17ന് സ്വിറ്റ്സർലൻഡിനെതിരെയാണ് ബ്രസീലിെൻറ ആദ്യമത്സരം. ഫെബ്രുവരിയിൽ ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ കാൽപാദത്തിന് പരിേക്കറ്റ നെയ്മർ ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞ് ഇൗ മേയിലാണ് ടീമിനൊപ്പം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.