കോപ അമേരിക്ക ഫൈനലിൽ വില്യൻ കളിക്കില്ല

റിയോ ഡീ ജനീറോ: കോപ അമേരിക്ക ടൂർണമ​െൻറിൻെറ ഫൈനലിൽ ബ്രസീൽ വിങ്ങർ വില്യൻ കളിക്കില്ല. പരിക്ക്​ മൂലമാണ്​ വില്യൻ ഫൈനലിൽ നിന്ന്​ വിട്ടു നിൽക്കുന്നത്​. മസിലുകൾക്ക്​ പരിക്കേറ്റതിനെ തുടർന്ന്​ വില്യൻ കളിക്കില്ലെന്ന്​ ബ്രസീൽ ടീം മാനേജ്​മ​െൻറ്​ അറിയിച്ചു. പെറുവിനെയാണ്​ ബ്രസീൽ കോപ അമേരിക്ക ടൂർണമ​െൻറിൻെ കലാശപോരിൽ എതിരിടുക.

ഗ്രൂപ്പ്​ ഘട്ടത്തിൽ ബ്രസീലും പെറുവും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ അഞ്ച്​ ഗോളിന്​ ബ്രസീൽ ജയിച്ചിരുന്നു. അന്ന്​ വില്യനും ഗോൾ നേടിയിരുന്നു. അർജൻറീനക്കെതിരായ മൽസരത്തിൽ ആദ്യ പകുതിയിൽ വില്യൻ കളിച്ചിരുന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ ​േകാച്ച്​ വില്യനെ പിൻവലിക്കുകയായിരുന്നു.

നെയ്​മർ പരിക്കിനെ തുടർന്ന്​ പുറത്ത്​ പോയതോടെയാണ്​ വില്യനെ ബ്രസീൽ മാനേജ്​മ​െൻറ്​ ടീമിൽ ഉൾപ്പെടുത്തിയത്​. 2007ന്​ ശേഷം പ്രധാന കിരീടങ്ങളൊന്നും നേടാത്ത ബ്രസീൽ കോപയിലൂടെ കിരീട വരൾച്ചക്ക്​ അവസാനമുണ്ടാക്കാമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - Brazil's Willian ruled out of Copa America final-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.