ലണ്ടൻ: ബാഴ്സലോണയുടെയും ബയേൺ മ്യൂണിക്കിെൻറയും ത്രസിപ്പിക്കുന്ന ജയം ലഹരിപിടിപ്പിച്ച യുവേഫ ചാമ്പ്യൻസ് ലീഗിൽ വീണ്ടും പോരാട്ടനാളുകൾ. പ്രീക്വാർട്ടറിലെ രണ്ടാം പാദത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ലെസ്റ്റർ സിറ്റി ഹോം ഗ്രൗണ്ടിൽ സ്പെയിനിൽനിന്നുള്ള സെവിയ്യയെ നേരിടും. ഇറ്റലിയിലെ രണ്ടാമങ്കത്തിൽ യുവൻറസ് പോർചുഗൽ ക്ലബ് എഫ്.സി പോർേട്ടാക്കെതിരെയും പന്തുതട്ടും.
റനേരിക്കുശേഷം അദ്ഭുതകരമാണ് ലെസ്റ്റർ സിറ്റിയുടെ കാര്യങ്ങൾ. പ്രീമിയർ ലീഗ് ചാമ്പ്യന്മാരെന്ന പകിട്ടുമായി തുടങ്ങിയവർ തോറ്റുതോറ്റ് നാണംകെട്ടതിനൊടുവിലായിരുന്നു ഫെബ്രുവരി അവസാനവാരത്തിൽ ചാമ്പ്യൻ കോച്ച് ക്ലോഡിയോ റനേരിയെ പുറത്താക്കിയത്. ആരാധകരിൽ അമർഷമുണ്ടാക്കിയ നടപടി പക്ഷേ, ലെസ്റ്ററിെൻറ നന്മയായി മാറുന്നതാണ് പിന്നീട് കണ്ടത്. കോച്ച് പടിയിറങ്ങിയതിനുപിന്നാലെ കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച ലെസ്റ്റർ പ്രീമിയർ ലീഗിൽ തലപൊക്കിത്തുടങ്ങി. തരംതാഴ്ത്തൽ ഭീതിയിൽനിന്നും രക്ഷപ്പെട്ടവർ മുന്നോട്ടുള്ള കുതിപ്പിലാണിപ്പോൾ. ഇനി ലക്ഷ്യം ചാമ്പ്യൻസ് ലീഗ്. ചരിത്രത്തിലാദ്യമായി യൂറോപ്യൻ പോരാട്ടത്തിന് യോഗ്യത നേടിയവർ പ്രീക്വാർട്ടറിലെ ആദ്യ പാദത്തിൽ സെവിയ്യയോട് 2-1ന് തോൽക്കുകയായിരുന്നു. ഇതോടെയാണ് റനേരിയുടെ തൊപ്പി തെറിക്കുന്നതും. സ്വന്തം മണ്ണിൽ രണ്ടാം പാദ പോരാട്ടമെത്തുേമ്പാൾ കോച്ച് ക്രെയ്ഗ് ഷേക്സ്പിയറിനുകീഴിൽ തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണ്. എവേഗോളിെൻറ ആനുകൂല്യമുള്ള ലെസ്റ്ററിന് 1-0ത്തിന് ജയിച്ചാലും മുന്നേറാം. റനേരിക്കുശേഷം, പഴയ അറ്റാക്കിങ് ഫോർമേഷൻ തന്നെ സ്വീകരിച്ചാണ് ഷേക്സ്പിയർ രണ്ട് കളിയിലും ടീമിനെ ഇറക്കിയത്. ജാമി വാർഡിക്കൊപ്പം ഷിൻജി ഒകാസാക്കിയായിരിക്കും മുന്നേറ്റത്തിൽ. ഗതിവേഗം നിയന്ത്രിക്കാൻ റിയാദ് മെഹ്റസും ഡാനി ഡ്രിങ്ക്വാട്ടറും.
കഴിഞ്ഞ അഞ്ച് കളിയിൽ മൂന്ന് ഗോളടിച്ച വാർഡിയിലേക്കു തന്നെയാണ് ഇന്നും ലെസ്റ്ററിെൻറ കണ്ണുകൾ. അതേസമയം, എതിരാളിയുടെ ആനുകൂല്യമെല്ലാം അറിഞ്ഞുതന്നെയാണ് സെവിയ്യയെ കോച്ച് സാംപോളി കളത്തിലിറക്കുന്നത്. എങ്ങനെയും ഗോളടിക്കാനാവും ലാലിഗയിലെ മൂന്നാം സ് ഥാനക്കാരുടെ ശ്രമം.
അവസാന രണ്ട് കളിയിലും സമനില പാലിച്ചതോടെ കിരീടപ്പോരാട്ടത്തിൽനിന്ന് പിന്തള്ളപ്പെട്ടതിെൻറ ക്ഷീണത്തിലാണ് സാംപോളിയെത്തുന്നത്. ഇതിനിടയിൽ ചാമ്പ്യൻസ് ലീഗിലെ പുറത്താവൽ കനത്ത ആഘാതമാവും.
ആത്മവിശ്വാസത്തോടെ യുവൻറസ് എതിരാളിയുടെ മുറ്റത്തെ ആദ്യ പാദത്തിൽ 2^0ത്തിന് ജയിച്ചതിെൻറ ആവേശത്തിലാണ് യുവൻറസ്. രണ്ടാം അങ്കത്തിന് ടൂറിനിൽ ഇറങ്ങുേമ്പാൾ മുൻ ഫൈനലിസ്റ്റുകൾക്ക് വേണ്ടുവോളം ആത്മവിശ്വാസവുമുണ്ട്. രണ്ട് എേവഗോളുകളുടെ മുൻതൂക്കം തന്നെ എതിരാളിയെ സമ്മർദത്തിലാക്കാൻ ധാരാളം. മാർകോ പാകയുടെയും ഡാനി ആൽവ്സിെൻറയും ഗോളിലായിരുന്നു യുവൻറസ്, പോർേട്ടായിൽ ജയിച്ചുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.