പാരിസ്: കഴിഞ്ഞ സീസൺ യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ വരെയെത്തി ജയൻറ്കില്ലർ പരിവേഷമണിഞ്ഞ അയാക്സ് ഗ്രൂപ് കടമ്പ കടക്കാതെ പുറത്ത്. അയാക്സിനൊപ്പം, ഇറ്റാലിയൻ വമ്പന്മാരായ ഇൻറർ മിലാനും പുറത്തായി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിലെ അവസാന മത്സരങ്ങളുടെ ദിനത്തിൽ തോൽവി പിണഞ്ഞതാണ് ഇരു ടീമുകൾക്കും തിരിച്ചടിയായത്. എല്ലാവർക്കും നിർണായകമായ ഗ്രൂപ് ‘എച്ചി’ൽ അയാക്സിനെ തോൽപിച്ച് വലൻസിയ (1-0) ഒന്നം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നു. മറ്റൊരു മത്സരത്തിൽ ചെൽസി ലില്ലെയെ 2-1ന് വീഴ്ത്തി പ്രീക്വാർട്ടറിൽ കടന്നു.
ഫാതി ഫസ്റ്റ്
ഗ്രൂപ് ‘എഫി’ൽനിന്ന് ബാഴ്സലോണയും ഡോർട്മുണ്ടും പ്രീക്വാർട്ടറിൽ കടന്നു. ബാഴ്സലോണയോട് തോറ്റ ഇൻറർ മിലാൻ മൂന്നാം സ്ഥാനക്കാരായി മടങ്ങി. സ്ലാവിയ പ്രാഹയെ 2-1ന് വീഴ്ത്തിയാണ് ബൊറൂസിയ യോഗ്യത നേടിയത്. നേരേത്ത നോക്കൗട്ട് യോഗ്യത നേടിയതിനാൽ ലയണൽ മെസ്സി, പിക്വെ തുടങ്ങിയവരെ സ്പെയിനിൽ നിർത്തി ഇറ്റലിയിലേക്കു പറന്ന ബാഴ്സലോണ യുവനിരയെയാണ് ഇൻററിനെതിരെ ഇറക്കിയത്.
കാർലസ് പെരസ് 23ാം മിനിറ്റിൽ ബാഴ്സയെ മുന്നിലെത്തിച്ചെങ്കിലും റൊമേലു ലുകാകു (44) സമനില നേടി. രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ 17കാരൻ അൻസുമാനെ ഫാതി ഗ്രൗണ്ടിലെത്തി ഒരു മിനിറ്റിനകം ഗോളിച്ച് (86) ബാഴ്സക്ക് വിജയം സമ്മാനിച്ചു. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോൾ സ്കോറർ എന്ന നേട്ടം ഫാതി സ്വന്തമാക്കി.
ഗ്രൂപ് ‘ഇ’യിൽ ലിവർപൂൾ സാൽസ്ബർഗിനെയും (2-0) നാപോളി ജെൻകിനെയും (4-0) തോൽപിച്ച് പ്രീക്വാർട്ടറിൽ കടന്നു. നബി കീറ്റെയും മുഹമ്മദ് സലാഹുമാണ് ലിവർപൂളിെൻറ ഗോൾനേട്ടക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.