ബാഴ്സലോണ: ഇരട്ട ഗോളടിച്ച ലയണൽ മെസ്സി ബ്രില്ല്യൻസിനെയും നാലു വർഷത്തിനുശേഷം ചാ മ്പ്യൻസ് ലീഗ് സെമിയിൽ കടന്ന ബാഴ്സലോണയുടെ ആഹ്ലാദത്തെയും കഴുകിത്തുടച്ച് അയാ ക്സ് താരമായ രാത്രി. യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണ ാൾഡോയുടെ യുവൻറസിനെ ടൂറിനിലെ അലയൻസ് അറീനയിൽ 2-1ന് തച്ചുടച്ച ഡച്ച് പട 22 വർഷത്ത ിനുശേഷം യൂറോപ്യൻ പോരാട്ടത്തിെൻറ സെമിഫൈനലിൽ ഇടം നേടി.
ലയണൽ മെസ്സിയുടെ ഇരട് ട ഗോളിെൻറ അകമ്പടിയിൽ ബാഴ്സലോണ നൂകാംപിൽ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ (3-0) കഥകഴി ച്ച അതേ രാത്രിയായിരുന്നു ഇറ്റാലിയൻമണ്ണിൽ അയാക്സിെൻറ യുവൻറസ് കൂട്ടക്കുരുതി. ഒാൾഡ് ട്രേഫാഡിൽ നടന്ന ആദ്യപാദത്തിൽ 1-0ത്തിന് ജയിച്ച ബാഴ്സ, ഇരു പാദങ്ങളിലുമായി 4-0 മാർജിനിൽ യുനൈറ്റഡിെന തരിപ്പണമാക്കി സെമിയിൽ കടന്നു.ആംസ്റ്റർഡാമിൽ യുവൻറസിനെതിരെ 1-1ന് സമനില പാലിച്ച അയാക്സ്, ടൂറിനിലെത്തിയാണ് കണക്കുതീർത്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ ആദ്യം സ്കോർ ചെയ്തത് (28ാം മിനിറ്റ്) യുവൻറസാണെങ്കിലും വൈകാതെ ഡച്ചുകാർ കളം പിടിച്ചു. 34ാം മിനിറ്റിൽ ഡോണി വാൻ ഡി ബികും 67ാം മിനിറ്റിൽ മത്യാസ് ഡി ലിറ്റും സ്കോർ ചെയ്തതോടെ 2-1ന് അയാക്സ് സെമിയിലേക്ക്. ഇരു പാദങ്ങളിലുമായി 3-2ന് സെമിഫൈനൽ പ്രവേശം.
അലസൻ ഡെവിൾസ്
ലയണൽ മെസ്സിയും ലൂയി സുവാറസും ഫിലിപ് കുടീന്യോയുമടങ്ങുന്ന ബാഴ്സലോണക്കു മുന്നിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് അലസന്മാരായപ്പോൾ അർഹിച്ച പണികിട്ടി. ക്രോസ് ബാറിൽ ഉടക്കിത്തെറിച്ചത് ഉൾപ്പെടെ ഒന്നു രണ്ട് നീക്കങ്ങളിലൂടെ റാഷ്ഫോഡും ലിൻഗാഡും കളമുണർത്തിയതിനു പിന്നാലെയായിരുന്നു മെസ്സിയുടെ ബൂട്ടുകൾ നാലു മിനിറ്റിെൻറ ഇടവേളയിൽ രണ്ടുതവണ വലകുലുക്കിയത്. 14ാം മിനിറ്റിൽ മെസ്സിയുടെ മികെച്ചാരു മുന്നേറ്റത്തെ തടഞ്ഞുനിർത്തിയ ഡിഫൻഡർ ഫിൽ ജോൺസും മികവു കാട്ടി. പക്ഷേ, ഇതെല്ലാം അടുത്ത മിനിറ്റിൽ വെറുതെയായി. 16ാം മിനിറ്റിൽ േപാഗ്ബയുടെ മൈനസ് പാസ് നിയന്ത്രിക്കുന്നതിനിടെ ആഷ്ലി യങ്ങിെൻറ ബൂട്ടിൽ നിന്നും പന്ത് വഴുതിയപ്പോൾ പരുന്തിനെപോലെ റാഞ്ചിയെടുത്ത് മെസ്സി കുതിച്ചു. ക്രിസ് സ്മാളിങ്ങിനെയും ഫ്രെഡിനെയും കടന്ന താരം മനോഹരമായി നീട്ടിയടിച്ച പന്ത് ഗോളി ഡി ഗിയയുടെ നീളൻ ഡൈവിനെയും മറികടന്ന് വലയിൽ (1-0).
രണ്ടാം ഗോൾ 20ാം മിനിറ്റിൽ. ബോക്സിനു മുന്നിൽ നിന്നും ലഭിച്ച പന്തുമായി വെറുതെയൊരു ഷോട്ട് പായിച്ച മെസ്സി പോലും അമ്പരന്നു. ഗോളി ഡി ഗിയയുടെ കൈക്കും ശരീരത്തിനുമിടയിലൂടെ വലയിൽ. അവിശ്വസനീയതയോടെ ഗാലറി ഒന്നടങ്കം തലയിൽ കൈവെച്ച നിമിഷം.ഇൗ വീഴ്ചയിൽനിന്ന് യുനൈറ്റഡിന് ഒരിക്കൽപോലും തല ഉയർത്താനായില്ല. പോഗ്ബയും ആൻറണി മാർഷലും73ാം മിനിറ്റിലെത്തിയ ലുകാകുവുമെല്ലാം നനഞ്ഞ പടക്കങ്ങളായി. ഇതിനിടയിലും റാഷ്ഫോഡ് ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പിക്വെയും െക്ലമൻറ് ലെങ്ലറ്റും ജോർഡി ആൽബയും തീർത്ത കോട്ട കടക്കാനായില്ല.
61ാം മിനിറ്റിൽ ലയണൽ മെസ്സി തുടങ്ങിയ നീക്കം, ഇടതുവിങ്ങിൽ നിന്നും ജോർഡി ആൽബയിലൂടെ ഫിലിപ് കുടീന്യോയിലേക്ക് കണക്ടു ചെയ്തു. ബോക്സിനു പുറത്തുനിന്ന് തൂക്കി നൽകിയ ഷോട്ടിൽ വല മൂന്നാം തവണയും പിളർന്നു. പിന്നീട് പ്രദർശനമത്സര മൂഡിലായിരുന്നു ബാഴ്സ. മെസ്സിയുടെ ബൈസിക്ക്ൾ കിക്ക് ശ്രമയും സുവാറസിെൻറ മുന്നേറ്റവുമെല്ലാം കണ്ടു. ജയിച്ചെങ്കിലും ആദ്യ അഞ്ചു മിനിറ്റിലെ വീഴ്ചയെ മെസ്സിയും കോച്ച് വാൽവെർഡെയും വിമർശിച്ചു.
‘ചാമ്പ്യൻസ് ലീഗ് പോലൊരു മത്സരത്തിൽ ആദ്യ മിനിറ്റിലെ അലസത വലിയ വീഴ്ചയാണ്. കഴിഞ്ഞ തവണ റോമക്കെതിരെ അത്തരമൊരു നിമിഷത്തിൽ വീണുപോയതാണ് തിരിച്ചടിയായത്. മോശം അഞ്ചു മിനിറ്റ് മതി ടീമിനെ പുറത്താക്കാൻ’ -മെസ്സി പറഞ്ഞു. 2015ൽ ലൂയി എൻറിക്വെയുടെ ടീം കിരീടം നേടിയശേഷം ചാമ്പ്യൻസ് ലീഗിൽ ആദ്യമായാണ് ബാഴ്സ സെമിയിൽ കടക്കുന്നത്. സീസൺ ചാമ്പ്യൻസ് ലീഗിൽ ഇതോടെ മെസ്സിയുടെ ഗോൾ എണ്ണം 10ആയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.