നിയോൺ: യൂറോപ്പിലെ ഗ്ലാമർ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ചിത്രം തെളിഞ്ഞു. പി.എസ്.ജിെയ അട്ടിമറിച്ച് ചാമ്പ്യൻസ് ലീഗിലെ അവസാന എട്ടിൽ ഇരിപ്പുറപ്പിച്ച സോൾഷെയറുടെ യുനൈ റ്റഡ് പടക്ക് എതിരാളികളായെത്തുന്നത് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ.
ഇം ഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും നേർക്കുനേർ ഏറ്റുമുട്ടുേമ്പാൾ, ക്രിസ്റ്റ്യാനോയുടെ യുവൻറസിന് അയാക്സാണ് എതിരാളി. മറ്റൊരു ഇംഗ്ലീഷ് ക്ലബായ ലിവർപൂളിന് പോർേടായാണ് എതിരാളി.
ഏപ്രിലാണ് മത്സരങ്ങൾ. ഒമ്പതിന് ലിവർപൂൾ-പോർേട്ടാ, ടോട്ടൻഹാം-മാഞ്ചസ്റ്റർ സിറ്റി മത്സരങ്ങളും പത്തിന് അയാക്സ്-യുവൻറസ്, മാഞ്ചസ്റ്റർ യുനൈറ്റഡ്- ബാഴ്സലോണ മത്സരങ്ങളും നടക്കും. 16, 17 തീയതികളിലാണ് രണ്ടാംപാദ മത്സരങ്ങൾ. ബാഴ്സക്ക് ആദ്യപാദ മത്സരം ഒാൾഡ് ട്രേഫാഡിലാണ്.
അതേസമയം, യൂറോപ ലീഗിൽ ആഴ്സനലും നാപോളിയും ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ ഏറ്റുമുട്ടും. മറ്റൊരു ഇംഗ്ലീഷ് ക്ലബായ ചെൽസിക്ക് സ്ലാവിയയാണ് എതിരാളി.
സ്പാനിഷ് ക്ലബുകളായ വലൻസിയും വിയ്യാറയലും നേർക്കുനേർ ഏറ്റുമുട്ടുേമ്പാൾ, ബെൻഫിക്കക്ക് ഫ്രാങ്ക്ഫർട്ടാണ് എതിരാളി. 11, 18 തീയതികളിലാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.