ാം: ‘റോം ഒറ്റ ദിനംകൊണ്ട് ഉണ്ടായതല്ലെന്ന’ പഴമൊഴി ബാഴ്സലോണയുടെ ഒാർമകളിൽ ഇനിയൊരു സത്യമാണ്. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനായി ഇറ്റലിയിലേക്ക് വിമാനം കയറുേമ്പാൾ േറാമിെൻറ പ്രതാപം കാറ്റലോണിയക്കാർക്ക് സങ്കൽപം മാത്രമായിരുന്നല്ലോ. ഒരാഴ്ചമുമ്പ് നൂകാംപിൽ 4-1ന് തകർത്തുവിട്ട റോമക്കാർ അഞ്ചുനാൾകൊണ്ട് എന്ത് അദ്ഭുതം കാണിക്കാനാണെന്ന് വിശ്വസിച്ചുകാണും. പക്ഷേ, േറാമിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ 90 മിനിറ്റിൽ ബാഴ്സലോണ വിശ്വാസങ്ങളെല്ലാം തിരുത്തി. തൂണിലും തുരുമ്പിലും ഇറ്റാലിയൻ ഫുട്ബാളിെൻറ കരുത്തും സൗന്ദര്യവുമുള്ളവരാണ് റോമക്കാരെന്ന് മെസ്സിയും കൂട്ടുകാരും ഒരിക്കൽകൂടി വിശ്വാസമുറപ്പിച്ചു. പക്ഷേ, ആ തിരിച്ചറവ് മനസ്സിലുറപ്പിക്കുേമ്പാഴേക്കും ഏറെ വൈകി.
റഫറിയുടെ ലോങ് വിസിൽ വിധി പ്രസ്താവ്യമായി. ബാഴ്സലോണ യൂറോപ്യൻ ചാമ്പ്യൻ പോരാട്ടത്തിൽനിന്നും പുറത്ത്. ഒന്നാം പാദത്തിലെ വൻ തോൽവിക്ക് മറുപടിയില്ലാത്ത മൂന്ന് ഗോൾ അടിച്ചുകയറ്റിയാണ് എ.എസ് റോമ കാറ്റലോണിയക്കാരുടെ കഥ കഴിച്ചത്. ഇരു പാദങ്ങളിലുമായി 4-4 എന്ന നിലയായതോടെ നൂകാംപിൽ പിറന്ന ഒരു ഗോൾ റോമക്ക് ചാമ്പ്യൻസ് ലീഗ് സെമി ടിക്കറ്റ് സമ്മാനിച്ചു.
ആദ്യ പാദത്തിൽ രണ്ട് സെൽഫ് ഗോളുകൾ വഴങ്ങിയ ഡാനിയേൽ ഡി റോസിയും (58), കോസ്റ്റാസ് മനോലസും (82) റോമിൽ വെച്ച് ആ സങ്കടം തീർത്തപ്പോൾ, ആറാം മിനിറ്റിൽ എഡിൻ സെകോയുടെ വകയായിരുന്നു മറ്റൊരു ഗോൾ.
കൈയടി കോച്ചിന്
ആത്മവിശ്വാസത്തിെൻറ നിറകുടവുമായാണ് ബാഴ്സലോണ റോമിലെത്തിയത്. അവരുടെ െപ്ലയിങ് ഇലവനിലും അതു കണ്ടു. മെസ്സിയും സുവാരസും മതിയെന്ന് തീരുമാനിച്ച കോച്ച് വാൽവെർദെ പൗളീന്യോയെ ബെഞ്ചിലിരുത്തി. എന്നാൽ, എതിരാളിയെ അറിഞ്ഞ് ഹോംവർക്ക് ചെയ്ത റോമ കോച്ച് യുസേബിയോ ഫ്രാൻസിസ്കോക്ക് കൈയടിക്കണം. പ്രതിരോധത്തിൽ മൂന്നും മധ്യനിരയിൽ അഞ്ചും ആക്രമണത്തിന് സെകോ-പാട്രിക് ഷിക് കൂട്ടിനെയും നിയോഗിച്ച് അദ്ദേഹം നിർദയമായ ആക്രമണം തന്നെ ആസൂത്രണം ചെയ്തു.
മനോലസ്, യുവാൻ ജീസസ്, ഫ്രെഡറിക് ഫാസിയോ എന്നിവർക്കായിരുന്നു പ്രതിരോധ ചുമതല. മധ്യനിരയിൽനിന്ന് ഡി റോസി ആക്രമണത്തിെൻറ ചുക്കാൻ പിടിച്ചു. സെകോക്ക് കൂട്ടായി കൊളറോവും േഫ്ലാറൻസിയും വിങ്ങുകളും സജീവമാക്കി. എതിരാളിയുടെ കുറിയ പാസുകൾക്ക് ലോങ് ബാൾ ക്രോസും, ഹൈബാൾ ഷോട്ടും കൊണ്ടായിരുന്നു ഫ്രാൻസിസ്കോയുടെ കെണി. പിന്നെ കണ്ടത് പന്തിൽ മേധാവിത്വം നഷ്ടമായ ബാഴ്സയെ. സ്പാനിഷ് കരുത്തരുടെ പ്രതിരോധവും മധ്യനിരയും പൊട്ടിയതോടെ പന്ത് സ്വന്തം ബോക്സിലായി. ഇതിനിടയിലായിരുന്നു മൂന്ന് എണ്ണംപറഞ്ഞ ഗോളുകളുെട പിറവി. ഇത് മൂന്നും ബാഴ്സയുടെ വീഴ്ചക്കും എതിരാളിയുെട മിടുക്കിനും അടിവരയായി.മൂന്ന് ഗോളും വീണ ശേഷമാണ് മെസ്സിയും സുവാരസും ഉണർന്നുകളിച്ചത്. പക്ഷേ, അപ്പോഴേക്കും ഏറെ വൈകിയിരുന്നു.
സീസണിൽ ഒരു തോൽവി മാത്രം വഴങ്ങിയ ബാഴ്സേലാണക്കാണ് ഞെട്ടിപ്പിക്കുന്ന തോൽവി പിണഞ്ഞത്. അതേസമയം, ചാമ്പ്യൻസ് ലീഗിെൻറ ചരിത്രത്തിൽ മൂന്നിൽ ഏറെ ഗോളിന് ഒന്നാം പാദത്തിൽ തോറ്റശേഷം രണ്ടാം പാദത്തിൽ തിരിച്ചുവരുന്ന മൂന്നാമത്തെ ടീമായി റോം. 1984ൽ റണ്ണർ അപ്പായ പ്രകടനത്തിനുശേഷം ഇതാദ്യമായാണ് എ.എസ് റോമ യൂറോപ്യൻ പോരാട്ടത്തിെൻറ സെമിയിൽ ഇടംപിടിക്കുന്നത്.
േക്ലാപ്പിെൻറ കരളുറപ്പ്
മാഞ്ചസ്റ്റർ: സമകാലിക ഫുട്ബാളിലെ രണ്ട് തന്ത്രശാലികളായ കോച്ചുമാരുടെ പോരിൽ യുർഗൻ േക്ലാപ്പ് തന്നെ ജേതാവ്. മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയുടെ ഇരട്ട കിരീടമോഹങ്ങളെ രണ്ടാം പാദത്തിലും തച്ചുടച്ച് യുർഗൻ േക്ലാപ്പിെൻറ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇടംപിടിച്ചു. ആൻഫീൽഡിലെ ആദ്യ പാദത്തിൽ 3-0ത്തിന് ജയിച്ച ലിവർപൂൾ, സിറ്റിയുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 2-1ന് ജയം ആവർത്തിച്ചു. ഇരു പാദങ്ങളിലുമായി 5-1െൻറ ഗംഭീര വിജയം.
രണ്ടാം മിനിറ്റിൽ ഗബ്രിയേൽ ജീസസിെൻറ ഗോളിലൂടെ സിറ്റി പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും പിന്നീട് കണ്ടതെല്ലാം ദുഃസ്വപ്നം പോലെയായി. ഒന്നാം പകുതിയിൽ റഫറിയുടെ ഒാഫ്സൈഡ് വിളിയിൽ ഉറച്ച േഗാൾ നഷ്ടമായതിെൻറ പ്രതിഷേധം കോച്ച് ഗ്വാർഡിയോളയെ ഗാലറിയിലെത്തിച്ചതോടെ കളി പൂർണമായും ലിവർപൂളിെൻറ വഴിക്കായി. ഇരുതലമൂർച്ചയുള്ള സിറ്റി ആക്രമണത്തെ ബോക്സിന് പുറത്തുനിന്നും പ്രതിരോധിച്ച ലിവർപൂൾ 56ാം മിനിറ്റിൽ മുഹമ്മദ് സലാഹിലൂടെ തിരിച്ചടിച്ചു. ഇതോടെ കളി കൈവിട്ടപോലെയായി സിറ്റിയുടെ ഭാവം. 77ാം മിനിറ്റിൽ ഫിർമീന്യോ കൂടി ലക്ഷ്യം കണ്ടതോടെ സിറ്റി വധം പൂർണം. 2008ന് ശേഷം ഇതാദ്യമായാണ് ലിവർപൂൾ സെമിയിൽ ഇടംപിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.