ന്യോൺ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണികിനെ നേരിടും. അട്ടിമറി വീരന്മാരായ എ.എസ്. റോമയും ലിവർപൂളും തമ്മിലാണ് രണ്ടാം സെമി. 1984ലെ ഫൈനൽ അനുസ്മരിക്കും വിധം ഏപ്രിൽ 24ന് റോമ-ലിവർപൂൾ ആദ്യപാദ പോരാട്ടം ആൻഫീൽഡിലും റയൽ x ബയേൺ മത്സരം ഏപ്രിൽ 25ന് മ്യൂണികിലെ അലയൻസ് അരീനയിലും നടക്കും. മേയ് ഒന്നിനും രണ്ടിനുമാണ് രണ്ടാം പാദം.
മത്സരത്തിെൻറ അവസാന നിമിഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ പെനാൽറ്റി ഗോളിലൂടെ യുവൻറസിനെ ഇരുപാദങ്ങളിലുമായി 4-3ന് തോൽപിച്ചാണ് 12 തവണ ജേതാക്കളായ റയൽ സെമിയിലെത്തിയത്. ചാമ്പ്യൻസ്ലീഗ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച തിരിച്ചുവരവ് കണ്ട മത്സരത്തിൽ ലയണൽ മെസ്സിയെയും സംഘത്തെയും കെട്ടുകെട്ടിച്ചാണ് റോമയുടെ വരവ്.
ആദ്യ പാദത്തിൽ 4-1 തോറ്റ റോമ രണ്ടാം പാദത്തിൽ 3-0െൻറ ജയം നേടി എവേ ഗോളിെൻറ ബലത്തിൽ സെമിയിൽ പ്രേവശിക്കുകയായിരുന്നു. പ്രീമിയർ ലീഗ് മുമ്പൻമാരായ പെപെ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ 5-1ന് തകർത്താണ് ലിവർപൂളിെൻറ വിജയഗാഥ. ലിവർപൂളിൻറ സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലാഹ് തെൻറ മുൻ ക്ലബായ റോമയുമായി നേർക്കുനേർ വരുന്നതും ഏവരും ഉറ്റുനോക്കുന്നു. 1984ലെ ഫൈനലിൽ പെനാൽറ്റിയിലൂടെ ലിവർപൂൾ വിജയിച്ചിരുന്നു. ബയേൺ ക്വാർട്ടറിൽ സെവിയ്യയെയാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.