മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിലെ അവസാന അങ്കത്തിൽ റയൽ മഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഇന്നിറങ്ങും. ‘ഇ’ മുതൽ എച്ച് വരെയുള്ള ഗ്രൂപ്പുകളിലെ ടീമുകളാണ് ഇന്ന് രാത്രിയിൽ പന്തു തട്ടുന്നത്. പ്രമുഖരെല്ലാം ഇതിനകം യോഗ്യത നേടിയതിനാൽ ആവേശത്തിന് മാറ്റ് അൽപം കുറയും. ഗ്രൂപ് ‘ഇ’: ലിവർപൂൾ (9),സെവിയ്യ (8) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്. ആറ് പോയൻറുള്ള റഷ്യൻ ക്ലബ് സ്പാർടക് മോസ്കോ ലിവർപൂളിനെ അട്ടിമറിച്ചാൽ പ്രതീക്ഷക്ക് വകയുണ്ട്.
സെർബിയൻ ക്ലബ് മരിബോറാണ് സെവിയ്യയുടെ എതിരാളി. ഗ്രൂപ് ‘എഫ്’: മാഞ്ചസ്റ്റർ സിറ്റി (15) ഇതിനകം ടിക്കറ്റുറപ്പിച്ചു. എന്നാൽ, തൊട്ടുപിന്നിലുള്ള ഷാക്തർ ഡൊണസ്ക് (9), നാപോളി (6) എന്നിവർക്ക് ഇന്ന് നിർണായകം. നാപോളിക്ക് ഫെയ്നൂർദാണ് എതിരാളി. അതേസമയം, ഷാക്തർ സിറ്റിയെ നേരിടും. ഷാക്തർ തോൽക്കുകയും നാപോളി ജയിക്കുകയും ചെയ്താൽ ഗ്രൂപ്പിലെ ഗതി മാറിമറിയും.
ഗ്രൂപ് ‘ജി’: ബെസിക്താസ് (11), പോർടോ (7), ലീപ്സിഗ് (7), മോണകോ (2) എന്നിങ്ങനെയാണ് ഗ്രൂപ് നില. പോർടോ മോണകോയെയും, ലീപ്സിഗ് -ബെസിക്താസിനെയും നേരിടും.
ഗ്രൂപ് ‘എച്ച്’: ടോട്ടൻഹാം (13), റയൽ മഡ്രിഡ് (10) എന്നിവർ ഇതിനകം നോക്കൗട്ട് യോഗ്യത നേടി. ബൊറൂസിയ (2), അപോയൽ (2)എന്നിവർ പുറത്തുമായതിനാൽ ഇന്നത്തെ കളിയിൽ കാര്യമില്ല. റയൽ ബൊറൂസിയയെയും ടോട്ടൻഹാം അപോവലിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.