റോം: ചാമ്പ്യൻസ് ലീഗിൽ അഞ്ചാം മത്സരദിനത്തിൽ വമ്പൻ ടീമുകൾ കളത്തിൽ. ഗ്രൂപ് ‘എച്ചി’ൽ നിലവിലെ ജേതാക്കളായ റയൽ മഡ്രിഡ് ദുർബലരായ അപോവൽ നികോസിയയുമായി ഏറ്റുമുട്ടുേമ്പാൾ, ടോട്ടൻഹാം ഹോട്ട്സ്പർ ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടുമായി മാറ്റുരക്കും.
ഗ്രൂപ് ‘എച്ചി’ൽ പത്തു പോയേൻറാടെ ടോട്ടൻഹാം പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞതാണ്. നാലു മത്സരങ്ങളിൽ രണ്ടു തോൽവിയും രണ്ടു സമനിലയുമുള്ള ബൊറൂസിയ ഡോർട്മുണ്ടിെൻറ നോകൗട്ട് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു. ഇനിയുള്ള രണ്ടു മത്സരങ്ങളിൽ രണ്ടും ജയിക്കുകയും റയൽ മഡ്രിഡ് രണ്ടിലും തോൽക്കുകയും ചെയ്താൽ മാത്രമെ ജർമൻ സംഘത്തിന് പ്രതീക്ഷയുള്ളൂ. അതേസമയം, ഏഴു പോയൻറുള്ള റയൽ മഡ്രിഡിന് അപോവലിനെ ഇന്ന് തോൽപിക്കാനായാൽ നോക്കൗട്ട് ഉറപ്പിക്കാം.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഗ്രൂപ് ‘ഇ’യിൽ ലിവർപൂൾ സെവിയ്യയുമായി കൊമ്പുകോർക്കും. ലിവർപൂളിെൻറ തട്ടകത്തിൽ നടന്ന ആദ്യ മത്സരം 2-2ന് സമനിലയിലായിരുന്നു. ലിവർപൂളിന് എട്ടും സെവിയ്യക്ക് ഏഴും മൂന്നാമതുള്ള സ്പാർട്ടക് മോസ്കോക്ക് അഞ്ചും പോയൻറുമാണ്. മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ഫെയ്നൂർദുമായും നാപോളി ഷാക്തറുമായും (ഗ്രൂപ് എഫ്) ഏറ്റുമുട്ടുേമ്പാൾ, എ.എസ് േമാണകോ ലീപ്സിഗുമായി (ഗ്രൂപ് ‘ജി’) മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.