ലണ്ടൻ: ഫുട്ബാൾ സ്റ്റേഡിയങ്ങളിലെ ലോകാത്ഭുതമായി മിഴിതുറന്ന ടോട്ടൻഹാം ഹോട്സ ്പറിനെ ഭാഗ്യവേദിയാക്കി മാറ്റി മൗറിസിയോ പൊച്ചെട്ടിനോയും സംഘവും. കലയും കരവിരുത ും സാേങ്കതികത്തികവും കൊണ്ട് കളിക്കാരെയും ആരാധകരെയും അമ്പരപ്പിച്ച കളിമുറ്റം, ഭാ ഗ്യത്തിലും ടോട്ടൻഹാമിനെ കൈവിട്ടില്ല. ഒരാഴ്ചമുമ്പ് പന്തുരുണ്ടുതുടങ്ങിയ മൈതാനത് തെ സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഒരു ഗോളിെൻറ മിന്നുന്ന ജയത്തോ ടെ ടോട്ടൻഹാം. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിെൻറ ആദ്യ പാദത്തിൽ മാഞ്ചസ്റ ്റർ സിറ്റിയുടെ സെർജിയോ അഗ്യൂറോയുടെ പെനാൽറ്റി ഷോട്ട് ടോട്ടൻഹാം ഗോളി ഹ്യൂഗോ ലോറ ിസ് തടഞ്ഞിട്ടതിനുപിന്നാലെയാണ് വിജയ ഗോളിെൻറ പിറവി. 78ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സൺ നീട്ടിനൽകിയ ക്രോസിനെ കൊറിയൻ താരം ഹ്യൂങ് മിൻസൺ വലയിലാക്കിയാണ് വിജയം സമ്മാനിച്ചത്.
സ്വന്തം മണ്ണിലെ ആദ്യ ജയത്തോടെ ടോട്ടൻഹാം ഒരുപടി മുന്നിലെത്തി. ഇനി 17ന ് രാത്രിയിലെ രണ്ടാംപാദം കൂടി നിയന്ത്രണവിധേയമാക്കിയാൽ പൊച്ചെട്ടിനോയും കൂട്ടരും സെമി ഫൈനലിലേക്ക്.
അതിനിടെ, ആൻഫീൽഡിൽ നടന്ന അങ്കത്തിൽ ലിവർപൂൾ പോർചുഗൽ ചാമ്പ്യന്മാരായ എഫ്.സി പോർടോയെ 2-0ത്തിന് തോൽപിച്ചു. ആദ്യപകുതിയിൽ നബി കീറ്റയും (5ാം മിനിറ്റ്), റോബർടോ ഫെർമീന്യോയും (26) നേടിയ ഗോളിലൂടെയാണ് ലിവർപൂളിെൻറ ജയം.
ഗ്വാർഡിേയാളയുടെ
അതിബുദ്ധി
അഗ്യൂറോയുടെ പാഴായ പെനാൽറ്റി, ഇടതുമൂലയിലേക്ക് ചാടിയ ഹ്യൂഗോ ലോറിസിെൻറ ഉജ്വല സേവ്, ഹ്യൂങ് മിൻ സണിെൻറ കണ്ണഞ്ചിപ്പിക്കുന്ന ഗോൾ, വേദനിക്കുന്ന കാലുമായി കളം വിട്ട ഹാരി കെയ്ൻ... ഒാർക്കാനും ചർച്ചചെയ്യാനും ഏറെയുണ്ടായിരുന്നു സിറ്റി-ടോട്ടൻഹാം പോരാട്ടത്തിൽ. എന്നാൽ, ഒരു ഗോളിന് സിറ്റി തോറ്റതിനുപിന്നാലെ കോച്ച് പെപ് ഗ്വാർഡിയോളക്ക് പിഴച്ചുവോ എന്നായിരുന്നു ഇന്നലെ ഫുട്ബാൾ ലോകത്തിെൻറ ചർച്ച. പരിക്കുമാറി തിരിച്ചെത്തിയ സെർജിയോ അഗ്യൂറോയെ മുഖ്യ സ്ട്രൈക്കറായി ഡേവിഡ് സിൽവ, റിയാദ് മെഹ്റസ്, റഹിം സ്റ്റർലിങ് എന്നിവരെ മധ്യനിരയിലും ഇൽകെ ഗുൻഡോഗനെ ഡിഫൻസിവ് മിഡ്ഫീൽഡറുമാക്കിയ ഗ്വാർഡിയോള ഫോർമേഷൻ കിക്കോഫ് വിസിലിന് മുേമ്പ എല്ലാവരെയും ഞെട്ടിച്ചു.
ഫിറ്റ്നസ്-ഫോം ആശങ്കകളൊന്നുമില്ലാത്ത കെവിൻ ഡി ബ്രുയിനെയും ലെറോയ് സാനെയെയും ബെഞ്ചിലിരുത്തി രണ്ടാം നിരക്ക് മധ്യനിരയുടെ ചുക്കാൻ കൈമാറിയത് സിറ്റിയുടെ ഗെയിം പ്ലാനിന് തിരിച്ചടിയായെന്നാണ് പ്രധാന വിമർശനം. എന്നാൽ, ഇത് തെൻറ തന്ത്രപരമായ തീരുമാനമാണെന്ന് വിശദീകരിച്ച് പ്രതിരോധിക്കുകയാണ് ഗ്വാർഡിയോള.
‘രണ്ട് ഹോൾഡിങ് മിഡ്ഫീൽഡർമാരെ ഉൾപ്പെടുത്തി കളിക്കാനാണ് തീരുമാനിച്ചത്. രണ്ടാം പാദം കൂടി മുന്നിലുണ്ട്. അതിനെ കുറിച്ചാണ് സംസാരിക്കേണ്ടത്. 180 മിനിറ്റാണ് കളി. ഗോളടിക്കാനാണ് കളിച്ചത്. പക്ഷേ, കഴിഞ്ഞില്ല. ഇനി അടുത്ത 90 മിനിറ്റിൽ കാണാം’ -രണ്ടാം പാദത്തെ മനസ്സിൽ കണ്ട് ഗ്വാർഡിയോള നയം വ്യക്തമാക്കി.
കളിയുടെ 11ാം മിനിറ്റിൽ ആരുടെയും അപ്പീലില്ലാതെ വാറിലൂടെ റഫറി വിധിച്ച പെനാൽറ്റിയിൽ അഗ്യൂറോയുടെ ഷോട്ട് ഗോളി ലോറിസിെൻറ കൈകളിൽ തട്ടി തെറിച്ചതോടെ സിറ്റിയുടെ മനോവീര്യം ചോർന്നപോലെയായി. എന്നാൽ, പ്രതിരോധിച്ച് കളിച്ച ടോട്ടൻഹാം ഗോൾ വീഴാതിരിക്കാനാണ് ശ്രമിച്ചത്. അഗ്യൂറോ, സ്റ്റർലിങ്, മെഹ്റസ് കൂട്ട് പലവട്ടം മുന്നേറിക്കളിച്ചെങ്കിലും ബോക്സിനുള്ളിൽ കാര്യമായൊന്നും ചെയ്യാനായില്ല. എന്നാൽ, രണ്ടാം പകുതിയിൽ കരുത്തോടെ ആക്രമിച്ച ടോട്ടൻഹാമിനെയാണ് കണ്ടത്.
58ാം മിനിറ്റിൽ ഫാബിയൻ ഡെൽഫിെൻറ ഫൗളിൽ ഹാരി കെയ്ൻ പരിക്കേറ്റ് പുറത്തായി. ഇതിനിടെ അഗ്യൂറോക്ക് പകരം ഗബ്രിയേൽ ജീസസുമെത്തി. 78 മിനിറ്റിൽ ബോക്സിനുമുന്നിൽനിന്ന് എറിക്സൺ നീട്ടിനൽകിയ പന്ത് കൈവിട്ടുപോയിട്ടും വീണ്ടെടുത്ത് കളിച്ച ഹ്യൂങ് മിൻ സണിനുതന്നെ വിജയ ഗോളിെൻറ മുഴവൻ ക്രെഡിറ്റും. ഒൗട്ടായെന്ന് സംശയിച്ച പന്തിനെ വളഞ്ഞുപിടിച്ച ഹ്യൂങ് മുന്നോട്ടു കയറി, തൊടുത്തപ്പോൾ ഒടമെൻഡിയും ഗോളി എഡേഴ്സനും അടിതെറ്റി. ഗാലറിയെ ആവേശം കൊള്ളിച്ച ഗോൾ. 89ാം മിനിറ്റിൽ സാനെയും ഡി ബ്രുയിനും വന്നെങ്കിലും പന്ത് പിടിച്ച് തുടങ്ങുേമ്പാഴേക്കും ഒന്നാം പാദത്തിന് ലോങ് വിസിൽ മുഴങ്ങി. ഇനി, മറുപടിക്കായി ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക്. അവിടെ ടോട്ടൻഹാം ഒരു ഗോളടിച്ചാൽ, മൂന്നു ഗോൾ തിരിച്ചടിച്ചെങ്കിലേ സിറ്റിക്ക് സെമി സ്വപ്നം കാണാനാവൂ.
രണ്ടടി മുന്നിൽ ലിവർപൂൾ
ലണ്ടൻ: രണ്ടുഗോൾ ജയത്തോടെ ഒരുചുവട് മുന്നേറി ലിവർപൂൾ. പോർചുഗൽ ചാമ്പ്യന്മാരായ പോർടോക്കെതിരെ ലിവർപൂൾ കോച്ച് യുർഗൻ േക്ലാപ്പ് മനസ്സിൽ കണ്ടത് സലാഹും ഫെർമീന്യോയും കളത്തിൽ വരച്ചിട്ടു.
എന്നാൽ, ഗോളെണ്ണം രണ്ടിൽ ഒതുങ്ങിപ്പോയെന്നുമാത്രം. കളിയുടെ അഞ്ചാം മിനിറ്റിൽ സ്വന്തം ഹാഫിൽ നിന്നെത്തിയ ലോങ് റേഞ്ചർ സാദിയോ മാനെയിലൂടെയാണ് ഗോളിലേക്കടുക്കുന്നത്. ഫെർമീന്യോ നൽകിയ ക്രോസിൽനിന്ന് കീറ്റ പന്ത് ലോങ് റേഞ്ചർ ഷോട്ടിൽ വലയിലാക്കി. കളമുണരും മുേമ്പ പിറന്ന ഗോളിെൻറ ആവേശത്തിൽ ആക്രമണം ശക്തമാക്കിയ ലിവർപൂൾ പിന്നെയും പോർേട്ടാ വലക്കു മുന്നിൽ അപകടം വിതച്ചു.
മൈതാനം നിറയെ ഒാടിക്കളിച്ച മുഹമ്മദ് സലാഹിെൻറ ബൂട്ടിൽനിന്ന് പലവട്ടം മൂർച്ചയേറിയ ഷോട്ടുകൾ പറന്നെങ്കിലും ഗോളായില്ല. ഒടുവിൽ 26ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് ഫെർമീന്യോ തുടങ്ങിയ നീക്കം ജോർഡൻ ഹെൻഡേഴ്സനിലൂടെ അലക്സാണ്ടർ അർനോൾഡിലേക്ക്. ഒാഫ്സൈഡ് കെണി മുറിച്ച അർനോൾഡ് നെടുനീളൻ ക്രോസിലൂടെ പന്ത് പോസ്റ്റിന് മറുവശത്തേക്ക് നൽകി. ഒാടിയെത്തിയ ഫെർമീേന്യായുടെ പിഴക്കാത്ത ഫിനിഷിങ്. രണ്ട് ഗോളിന് ലിവർപൂൾ മുന്നിൽ. ആദ്യപകുതി പിരിയുംമുേമ്പ സലാഹും ഫെർമീന്യോയും പലതവണ ആക്രമിച്ചു.
പക്ഷേ, ഗോൾ പിറന്നില്ല. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണവീര്യത്തിലാണ് പോർടോയെത്തിയത്. അപ്പോൾ, വെർജിൻ വാൻഡിക് എന്ന വൻമതിൽ തീർത്ത പ്രതിരോധത്തിനുമുന്നിൽ എല്ലാം നിഷ്പ്രഭമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.