ലണ്ടൻ: ക്ലബ് ഫുട്ബാളെന്നാൽ ലോകത്തിന് ഇന്നും ഇംഗ്ലണ്ടാണ് പ്രിയം. താരനിബിഡമായ സൂ പ്പർ ക്ലബുകൾ നിറഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗിനോളം ലോകത്ത് ഒരു ലീഗും വരില്ല. പക്ഷേ, ക് ലബുകളിലെ ഏറ്റവും ഗ്ലാമർ അങ്കമായ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷുകാർക്ക് എന്നും ന ിർഭാഗ്യമാണ് കൂട്ട്. സ്പെയിനും ജർമനിയും ഇറ്റലിയും സ്വന്തമാക്കുന്ന ചാമ്പ്യൻസ് ലീ ഗിെൻറ രണ്ടാം നിരയിലാണ് ഇംഗ്ലണ്ടിലെ വമ്പന്മാരുടെ സ്ഥാനം. പക്ഷേ, ഇതെല്ലാം പഴങ്കഥ. ഇക ്കുറി ചാമ്പ്യൻസ് ലീഗിനെ ഇംഗ്ലീഷ് ലീഗാക്കിമാറ്റിയാണ് ഇന്ന് ക്വാർട്ടർ ഫൈനൽ പോരാട ്ടത്തിന് കിക്കോഫ് കുറിക്കുന്നത്.
കടമ്പകളെല്ലാം ചാടിക്കടന്നെത്തിയ എട്ടുപേരി ൽ പകുതിയും ഇംഗ്ലീഷുകാർ. ഒരു പതിറ്റാണ്ട് കാലത്തിനിടെ ചാമ്പ്യൻസ് ലീഗിൽ ഇതാദ്യമായാ ണ് നാല് ഇംഗ്ലീഷ് ക്ലബുകൾ അവസാന നാലുപേരുടെ അങ്കത്തിനിറങ്ങുന്നത്. 2008-09 സീസണിലായിര ുന്നു സമാനമായ സാന്നിധ്യം. വൻകരയുടെ പോരാട്ട ചരിത്രത്തിൽ 10 വർഷത്തിനു ശേഷമാണ് ഇൗ ഇംഗ്ലീഷ് സമ്മിറ്റ്.
ലിവർപൂൾ, ടോട്ടൻഹാം, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നീ ഇംഗ്ലീഷുകാർക്കൊപ്പം, ബാഴ്സലോണ (സ്പെയിൻ), അയാക്സ് (നെതർലൻഡ്സ്), യുവൻറസ് (ഇറ്റലി), േപാർേട്ടാ (പോർചുഗൽ) എന്നിവരാണ് മറ്റു ടീമുകൾ.
ടോട്ടൻഹാം x മാഞ്ചസ്റ്റർ സിറ്റി
ന്യൂജൻ ലുക്കിൽ അണിഞ്ഞൊരുങ്ങിയ പുതു കളിമുറ്റം ടോട്ടൻഹാം ഹോട്സ്പറിലാണ് പെപ് ഗ്വാർഡിയോളയും മൗറിസിയോ പൊച്ചെട്ടിനോയും തമ്മിലെ അങ്കം. പുതിയ വേദിയിൽ ജയത്തോെട തുടക്കം കുറിച്ച ടോട്ടൻഹാമിെൻറ രണ്ടാം മത്സരം മാത്രമാണിത്. എന്നാൽ, ജയം ആവർത്തിക്കുക എളുപ്പമല്ല.
സകലകലാവല്ലഭൻ ഗ്വാർഡിയോളയും സംഘവുമാണ് മറുപകുതിയിലെന്നതു തന്നെ പ്രധാന വെല്ലുവിളി. ഗ്രൂപ് ‘ബി’യിൽ ബാഴ്സലോണക്കു പിന്നിൽ രണ്ടാമതായാണ് ടോട്ടൻഹാം പ്രീക്വാർട്ടറിൽ ഇടംനേടിയത്. അവിടെ, ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടിനെ 4-0ത്തിന് വീഴ്ത്തിയാണ് വരവ്. സിറ്റിയാവെട്ട, ഗ്രൂപ് ‘എഫ്’ ജേതാക്കൾ. പ്രീക്വാർട്ടറിൽ ഷാൽകെയെ ഇരു പാദങ്ങളിലുമായി 10-2ന് നിലംപരിശാക്കുകയും ചെയ്തു.
2011ന് ശേഷം ടോട്ടൻഹാമിന് ആദ്യ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ സമ്മാനിച്ച പൊച്ചെട്ടിനോ ആ നേട്ടത്തിന് തിളക്കംകൂട്ടാനാണ് ഇറങ്ങുന്നത്. എതിരാളി കരുത്തരെങ്കിലും പ്രീമിയർ ലീഗിലെ പരിചതരാണെന്നതിെൻറ ആനുകൂല്യം തയാറെടുപ്പിലുമുണ്ട്. ഹാരി കെയ്ൻ നയിക്കുന്ന ആക്രമണംതന്നെ കരുത്ത്. ക്രിസ്റ്റ്യൻ എറിക്സൻ, ഡിലെ അലി, സൺ ഹ്യൂങ് മിൻ എന്നിവർക്കൊപ്പം ഡേവിൻസൺ സാഞ്ചസും െപ്ലയിങ് ഇലവനിൽ തിരിച്ചെത്തും.
പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടത്തിൽ ലിവർപൂളിനൊപ്പമുള്ള സിറ്റിക്ക് മൂന്നു വർഷത്തിനിടെ ടോട്ടൻഹാമിനെതിരെ മികച്ച മുൻതൂക്കമുണ്ട്. 2016 മുതലുള്ള പ്രീമിയർ ലീഗ് കണക്കിൽ അഞ്ചുതവണ കളിച്ചപ്പോൾ മൂന്നുജയം സിറ്റിക്ക്. ഒരുകളി ടോട്ടൻഹാം ജയിച്ചേപ്പാൾ ഒന്ന് സമനിലയായി.
സെർജിയോ അഗ്യൂറോയുടെ പരിക്കാണ് ടീമിെൻറ ആശങ്ക. കഴിഞ്ഞ ദിവസം ആൽബിയോണിനെതിരെ ബെഞ്ചിലിരുന്ന അഗ്യൂറോ തിങ്കളാഴ്ച പരിശീലനത്തിനിറങ്ങിയിരുന്നു. അർജൻറീന താരം തന്നെ ആക്രമണം നയിക്കുമെന്ന് കോച്ചും പറയുന്നു. ബെർണാഡോ സിൽവ, റഹിം സ്റ്റർലിങ്, കെവിൻ ഡി ബ്രൂയിൻ എന്നിവരാവും മുൻനിരയിൽ.
ലിവർപൂൾ x പോർടോ
ലിവർപൂളിെൻറ തട്ടകമായ ആൻഫീൽഡിലാണ് അങ്കം. മുഹമ്മദ് സലാഹ് ഗോളടിച്ച് ഫോമിലേക്കുയരുകയും, പ്രീമിയർ ലീഗിൽ ഒന്നാമതെത്തുകയുംചെയ്ത ആവേശത്തിലാണ് ലിവർപൂൾ ബൂട്ടണിയുന്നത്. മിന്നും ഫോമിലുള്ള സാദിയോ മാനെക്കും ഫെർമീന്യോക്കുമൊപ്പം സലാഹിെൻറ ബൂട്ടുകൾ കൂടി സ്കോറിങ് തുടങ്ങിയതോടെ കോച്ച് യുർഗൻ േക്ലാപ്പും ഡബ്ൾ ഹാപ്പി.
ഏറ്റവും ഒടുവിൽ സതാംപ്ടനെതിരായ മത്സരത്തിൽ 3-1നായിരുന്നു ലിവർപൂളിെൻറ ജയം. ‘സി’ ഗ്രൂപ്പിൽ പി.എസ്.ജിക്കു പിന്നിൽ രണ്ടാമതായിരുന്ന ലിവർപൂൾ, പ്രീക്വാർട്ടറിൽ മുൻചാമ്പ്യന്മാരും ജർമൻ കരുത്തരുമായ ബയേൺ മ്യൂണിക്കിനെ (3-1) തോൽപിച്ചാണ് ക്വാർട്ടറിലെത്തിയത്. ടീം ലൈനപ്പിൽ കാര്യമായ ആശങ്കയില്ല. സലാഹ്-ഫെർമീന്യോ-മാനെ ത്രിമൂർത്തികൾക്കൊപ്പം നബി കീറ്റ, ക്യാപ്റ്റൻ വിർജിൽ വാൻഡിക്, മാറ്റിപ് എന്നിവരും മിന്നുന്ന ഫോമിലാണ്.
ഗ്രൂപ് ‘ഡി’യിലെ ജേതാക്കളായിരുന്ന പോർടോ, പ്രീക്വാർട്ടറിൽ എ.എസ് റോമയെ 4-3ന് േതാൽപിച്ചാണ് ഇതുവരെയെത്തിയത്. പരിക്കും സസ്പെൻഷനുമാണ് പോർടോക്ക് തലവേദനയാവുന്നത്. പെപെ, ഹെക്ടർ ഹെരീറ എന്നിവർ കഴിഞ്ഞ കളിയിലെ മഞ്ഞക്കാർഡ് കാരണം സസ്പെൻഷനിലാണ്. വിൻസൻറ് അബൂബകർ, അലക്സ് ടെല്ലസ് എന്നിവർ പരിക്കുകാരണം ടീമിന് പുറത്തും. ബ്രസീൽ താരം ടെർക്വിനോ സോറസാണ് ടീമിെൻറ ഗോളടി യന്ത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.