ലണ്ടൻ: യൂറോപ്പിലെ ചാമ്പ്യൻ ക്ലബിനെ കണ്ടെത്താനുള്ള ഗ്ലാമർ പോരാട്ടങ്ങൾക്കിന്ന് ഭൂഖ ണ്ഡത്തിലെ വിവിധ വേദികളുണരും. ചൊവ്വ, ബുധൻ ദിവസങ്ങളിലായി 32 ടീമുകൾ ആദ്യ റൗണ്ട് മത്സ രങ്ങളിൽ ഏറ്റുമുട്ടും. ചൊവ്വാഴ്ച രാത്രി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ നാപോളിയ െയും ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്സലോണ ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്ട്മണ്ടിനെ യും ഡച്ച് യുവ തുർക്കികളായ അയാക്സ് ഫ്രഞ്ച് ടീം ലിലെയെയും നേരിടുേമ്പാൾ ബുധനാഴ്ച യോഗ്യത ഘട്ടത്തിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടങ്ങളിലൊന്നിൽ ഫ്രഞ്ച് ലീഗ് ജേതാക്കളായ പി.എസ്.ജി ചാമ്പ്യൻസ് ലീഗ് കിരീടം ഏറ്റവും കൂടുതൽ സ്വന്തമാക്കിയ റയൽ മഡ്രിഡുമായി കൊമ്പുകോർക്കും.
തുടക്കത്തിലേ വമ്പൻ എതിരാളികളുമായി മുഖാമുഖം വരുന്നതിെൻറ ആധിയിലാണ് മുൻനിര ടീമുകളായ ലിവർപൂളും ബാഴ്സലോണയും. പ്രീമിയർ ലീഗിൽ കളിച്ച അഞ്ചും ജയിച്ച േക്ലാപ്പിെൻറ കുട്ടികൾക്ക് സമീപകാല റെക്കോഡുകളൊന്നും മോശമല്ലെങ്കിലും ഇറ്റാലിയൻ ലീഗിൽ കഴിഞ്ഞ സീസണിലെ രണ്ടാമന്മാരാണ് അൻസലോട്ടി പരിശീലിപ്പിക്കുന്ന നാേപാളി. പുതുതായി എത്തിയ ലൊസാനൊ, ഡ്രൈസ് മെർട്ടൻസ്, ഫെർണാണ്ടോ ലോറെൻറ എന്നിവർ മുന്നേറ്റം നയിക്കുന്ന എതിരാളികൾക്ക് ഏതു കരുത്തരെയും മറിച്ചിടാൻ ശേഷിയുണ്ട്. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് പോരാട്ടത്തിൽ പേരുകേട്ട ചുവപ്പൻ കോട്ട ഒരു ഗോളിന് നാപോളിക്ക് മുന്നിൽ വീണതും മറക്കാനായിട്ടില്ല.
പക്ഷേ, തുടർച്ചയായി രണ്ടു തവണ യൂേറാപ്പിെൻറ പോരാട്ടത്തിൽ ഫൈനൽ കണ്ടവരാണ് ലിവർപൂൾ. ഒരിക്കൽ റയലിനു മുന്നിൽ അടിയറവു പറഞ്ഞ കിരീടം ആധികാരികമായാണ് കഴിഞ്ഞ തവണ നാട്ടുകാരെ കീഴടക്കി തിരിച്ചുപിടിച്ചത്. ചൊവ്വാഴ്ച ജയിക്കാനായാൽ ഇരു ടീമുകൾക്കും താരതമ്യേന ദുർബലരാണ് അടുത്ത എതിരാളികൾ- സാൽസ്ബർഗും ഗെൻകും. പ്രീമിയർ ലീഗിൽ തുടർച്ചയായി വഴുതിപ്പോകുന്ന കിരീടം വീണ്ടെടുക്കാൻ കച്ചകെട്ടിയിറങ്ങിയ ലിവർപൂളിന് ഒാരോ കളിയും നിർണായകമാണ്- ലീഗിലും പുറത്തും.
അതേസമയം, സ്വന്തം കളിമുറ്റത്ത് നാട്ടുകാർക്ക് മുന്നിൽ പന്തുതട്ടുന്ന ബൊറൂസിയയെ ബാഴ്സലോണ ശരിക്കും ഭയക്കണം. കളി സ്പാനിഷ് ടീമുകളോടാകുേമ്പാൾ ജർമൻ ടീമിന് എന്നും ഇരട്ടി കരുത്താണ്. കഴിഞ്ഞ തവണ അത്ലറ്റികോ മഡ്രിഡിനെ ബൊറൂസിയ തകർത്തുവിട്ടത് എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു. മറുവശത്ത്, സൂപ്പർ താരം ലയണൽ മെസ്സിയും ഉസ്മാനെ ഡെംബലെയും തിരിച്ചെത്തിയതിനൊപ്പം അൻസു ഫാതിയെന്ന കൗമാരക്കാരൻ രാജകീയമായി അരങ്ങേറിയതും ബാഴ്സയെ സന്തോഷിപ്പിക്കുന്നുണ്ട്.
അത്ലറ്റിക്കോ മഡ്രിഡിൽനിന്ന് എത്തിയ ഗ്രീസ്മാനും മുന്നേറ്റത്തിലെ കുന്തമുന സുവാരസും കഴിഞ്ഞ കളികളിൽ മികച്ച ഫോമിലാണ്. അവസാന ലാ ലിഗ മത്സരത്തിൽ അഞ്ചു തവണയാണ് വലൻസിയയുടെ ഗോൾവലയിൽ ബാഴ്സ താരങ്ങൾ പന്തെത്തിച്ചത്. കഴിഞ്ഞ തവണ ക്വാർട്ടറിൽ ലിവർപൂളിനു മുന്നിൽ കലമുടച്ച ബാഴ്സക്ക് ഇത്തവണ കിരീടം മോഹിക്കണമെങ്കിൽ ചൊവ്വാഴ്ച ജയിച്ചുതുടങ്ങണം. മറ്റു മത്സരങ്ങളിൽ ഇൻറർ മിലാൻ സ്ലാവിയ പ്രാഗിനെയും ലിയോൺ സെനിത്തിനെയും ചെൽസി വലൻസിയയെയും റെഡ് ബുൾ ഗെൻകിനെയും അയാക്സ് ലിലെയെയും ബെൻഫിക ആർ.ബി ലീപ്സീഗിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.