ലൂയി സുവാറസിെൻറ സൂപ്പർ ഫിനിഷിങ്, പരിക്കുമാറി തിരിച്ചെത്തിയ ലയണൽ മെസ്സിയുടെ േപ്ലമേക്കിങ്, രണ്ടാം പകുതിയിൽ സൂപ്പർ സബ് ആയി അവതരിച്ച് കളിയുെട ഗതിമാറ്റിയ ആർതുറോ വിദാലിെൻറ കഠിനാധ്വാനം...ഇറ്റാലിയൻ കരുത്തരായ ഇൻറർമിലാനെതിരെ രണ്ടാം മിനിറ്റിൽതന്നെ ഒരുഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെ പൊരുതിക്കയറിയ ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ ജയം.
58ാം മിനിറ്റിൽ വിദാലിെൻറ പാസിൽ തകർപ്പൻ വോളിയിലൂടെ മനോഹര ഗോളിലേക്ക് നിറയൊഴിച്ച സുവാറസ് 84ാം മിനിറ്റിൽ മെസ്സിയുടെ പാസിലാണ് വിജയഗോൾ കുറിച്ചത്. അർജൻറീന താരം ലൗതാറോ മാർട്ടിനെസാണ് ഇൻററിെൻറ ഗോൾസ്കോറർ. ഗ്രൂപ് ‘എഫി’ൽ ഡോർട്മുണ്ടിനൊപ്പം ബാഴ്സക്കും നാലുപോയൻറാണെങ്കിലും ഗോൾ ശരാശരിയിൽ ജർമൻ ക്ലബാണ് മുന്നിൽ.
ബുധനാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ചെൽസിയും ലിവർപൂളും ബാഴ്സലോണയുടെ വഴിയേ കഷ്ടിച്ച് ജയിച്ചു കയറുകയായിരുന്നു. ഗ്രൂപ് ‘ഇ’ മത്സരത്തിൽ ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ ആസ്ട്രിയൻ ടീം റെഡ്ബുളിനെതിരെ 4-3നാണ് രക്ഷപ്പെട്ടത്. മുഹമ്മദ് സലാഹ് രണ്ടുഗോൾ നേടി. സാദിയോ മാനെ, ആൻഡ്രൂ റോബർട്സൺ എന്നിവരാണ് ലിവർപൂളിെൻറ മറ്റു സ്കോറർമാർ. നാലു പോയൻറുള്ള നാപോളിക്ക് പിന്നിൽ ലിവർപൂൾ രണ്ടാമതാണ്.
ഗ്രൂപ് ‘എച്ചി’ൽ ആദ്യ കളി തോറ്റ ചെൽസി ലില്ലെയെ അവരുടെ തട്ടകത്തിലാണ് 2-1ന് മറികടന്നത്. താമി എബ്രഹാമും വില്യനുമാണ് ചെൽസിയുെട ഗോളുകൾ നേടിയത്. വലൻസിയയെ മറുപടിയില്ലാത്ത മൂന്നുഗോളിന് മുക്കിയ അയാക്സ് ആറു പോയൻറുമായാണ് ഒന്നാംസ്ഥാനത്തുള്ളത്. ഗ്രൂപ് ജിയിൽ സെനിത് 3-1ന് ബെൻഫിക്കയെ തോൽപിച്ചപ്പോൾ ലിയോൺ 2-0ത്തിന് ലീപ്സിഷിനെ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.