മഡ്രിഡ്: കൗമാരതാരം റോഡ്രിഗോയുെട കണ്ണഞ്ചും ഹാട്രിക്കിെൻറ പിൻബലത്തിൽ ഗാലറ്റസ റായിയെ മറുപടിയില്ലാത്ത അരഡസൻ ഗോളുകൾക്ക് മുക്കി റയൽ മഡ്രിഡ്. യുവൻറസും ബയേൺ മ് യൂണിക്കും പാരിസ് െസൻറ് ജെർമെയ്നും ചാമ്പ്യൻസ് ലീഗ് ഫുട്ബാളിെൻറ പ്രീക്വാർട്ട ർ പോരാട്ടങ്ങളിലേക്ക് ടിക്കറ്റുറപ്പിച്ച ദിനം, ആധികാരികതയിലൂന്നിയ അതിഗംഭീര വിജയവുമായി റയൽ മഡ്രിഡ് രംഗം കൊഴുപ്പിച്ചു.
ഡഗ്ലസ് േകാസ്റ്റയുടെ ഇഞ്ചുറി ടൈം ഗോൾ തുണക്കെത്തിയ കളിയിൽ ലോകോമോട്ടിവ് മോസ്കോക്കെതിരെ 1-2െൻറ ആവേശജയം പിടിച്ചുവാങ്ങുകയായിരുന്നു യുവൻറസ്. മൗറോ ഇക്കാർഡിയുടെ ഗോളിൽ പിടിച്ചുതൂങ്ങി ക്ലബ് ബ്രൂഗിനെ 1-0ത്തിന് അടിയറവ് പറയിച്ചാണ് പി.എസ്.ജി അവസാന പതിനാറിൽ ബർത്തുറപ്പിച്ചത്. ഒളിമ്പിയാക്കോസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയായിരുന്നു ബയേണിെൻറ പ്രീ ക്വാർട്ടർ പ്രവേശം.
ഗലാറ്റസറായിക്കെതിരെ ഹാട്രിക് തികച്ച റോഡ്രിഗോയെ അഭിനന്ദിക്കുന്ന കരീം ബെൻസേമ
ജയിച്ചാൽ കടമ്പ കടക്കാമായിരുന്ന മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ കുരുങ്ങി. അറ്റ്ലാൻറയാണ് 1-1ന് ഇംഗ്ലീഷ് സംഘത്തെ തളച്ചത്. ആറാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങിെൻറ ഗോളിൽ മുന്നിലെത്തിയ സിറ്റി നിരയിൽ ഗബ്രിയേൽ ജീസസ് പെനാൽറ്റി പാഴാക്കി. ഇടവേളക്കു പിന്നാലെ മരിയോ പസാലിച്ചാണ് അറ്റ്ലാൻറക്കുവേണ്ടി സമനിലഗോൾ കുറിച്ചത്. സിറ്റിയുടെ സബ്സ്റ്റിറ്റ്യൂട്ട് ഗോളി േക്ലാഡിയോ ബ്രാവോ 80ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയശേഷം റൈറ്റ് ബാക്ക് കെയ്ൽ വാക്കർ ഗോളിയുടെ കുപ്പായമിട്ട് വലകാത്തു. ഒരു ഫ്രീകിക്ക് തടഞ്ഞ് ടീമിന് വിലപ്പെട്ട ഒരു പോയൻറും വാക്കർ നേടിക്കൊടുത്തു.
മോസ്കോയിൽ നടന്ന മത്സരത്തിൽ യുവൻറസ് ജയിച്ചെങ്കിലും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശുഭദിനമായിരുന്നില്ല. റൊണാൾഡോയുടെ ഫ്രീകിക്ക് വലയിലേക്ക് നീങ്ങവേ ഗോൾലൈനിൽവെച്ച് ആരോൺ റാംസി പന്തിൽതട്ടി ഗോൾ തെൻറ പേരിലാക്കി. കളത്തിൽനിന്ന് പിൻവലിച്ചതിന് റൊണാൾഡോ കോച്ച് മൗറിസിയോ സാറിയോട് അരിശം കൊള്ളുകയും ചെയ്തു. ജയിച്ചാൽ പ്രീ ക്വാർട്ടറിലെത്തുമായിരുന്ന അവസരം അത്ലറ്റികോ മഡ്രിഡും കളഞ്ഞുകുളിച്ചു. ബയേർ ലെവർകുസനെതിരെ എവേ മത്സരത്തിൽ അവർ 2-1ന് കീഴടങ്ങി. ഷാക്റ്റർ ഡോണെസ്കും ഡൈനാമോ സഗ്രേബും 3-3ന് സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.