മാഡ്രിഡ്: ഇറ്റാലയിൻ ശ്കതികളായ ഇന്ര്‍മിലാൻെറ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ തകർത്ത് ബാഴ്‌സലോണയുടെ രണ്ടാം നിര ടീം. സൂപ്പർതാരം മെസി ഇല്ലാതെ ഇറങ്ങിയ ബാഴ്‌സലോണക്കായി 17കാരന്‍ അന്‍സു ഫാറ്റിയാണ് വിജയ ഗോള്‍ നേടിയത് (2-1). അവസാന അഞ്ച് മിനുറ്റില്‍ പകരനായിറങ്ങിയ അന്‍സു 86ാം മിനിറ്ററിലാണ് ഗോള്‍ നേടിയത്.
ഫ്രഞ്ച് ടീം ലില്ലെയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ടാമി അബ്രഹാം, സീസര്‍ അസ്പിലിക്യൂട്ട എന്നിവരാണ് ചെല്‍സിക്കായി സ്കോര്‍ ചെയ്തത്.
അതേസമയം ഗ്രൂപ്പ് ഇയില്‍ ആസ്ട്രിയന്‍ ക്ലബ് റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെതിരെ 2-0ത്തിൻെറ ജയത്തോടെ ലിവര്‍പൂൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി. നാബി കെയ്റ്റ(57), മുഹമ്മദ് സലാ(58) എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ രണ്ടാമതെത്തിയ നപ്പോളിയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഗെങ്കിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് നപ്പോളിയുടെ നോക്കൗട്ട് പ്രവേശനം.
വലന്‍സിയയോട് (1-0) തോറ്റ് അയാക്‌സ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി. 2-1ന് സ്ലാവിയ പ്രേഗിന് തോല്‍പിച്ച ബൊറൂസിയ ഡോട്ട്മുണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറുന്ന എഫ് ഗ്രൂപ്പിലെ രണ്ടാമത്തെ ടീമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.