ബാകു: ക്ലബിനായുള്ള അവസാന മത്സരത്തിൽ ഇരട്ട ഗോളുമായി എഡൻ ഹസാഡ് മിന്നിത്തിളങ്ങിയ പ്പോൾ യൂറോപ ലീഗ് കിരീടത്തിൽ ചെൽസിയുടെ മുത്തം. ഇംഗ്ലീഷ് പോരാട്ടത്തിൽ ആഴ്സനലിന െ 4-1ന് തകർത്താണ് ചെൽസി കിരീടം സ്വന്തമാക്കിയത്. റയൽ മഡ്രിഡിലേക്ക് കൂടുമാറാൻ ഒരു ങ്ങിയിരിക്കുന്ന ഹസാഡ്, അവസാന മത്സരത്തിൽ രണ്ടു ഗോൾ നേടിയും ഒരു ഗോളിന് വഴിയൊരുക ്കിയുമാണ് ചെൽസി ആരാധകരോട് ഗുഡ്ബൈ പറഞ്ഞത്.
‘‘പ്രീമിയർ ലീഗ് കളിക്കുകയെന്നതായിരുന്നു ഫുട്ബാൾ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. ഇംഗ്ലണ്ടിലെ വലിയൊരു ക്ലബിൽ ഇത്രയും കാലം എനിക്ക് പന്തുതട്ടാനുമായി. ഇനി പുതിയ വെല്ലുവിളി സ്വീകരിക്കാൻ സമയമായി. ക്ലബിന് ഇൗ ട്രോഫി സമ്മാനിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു. ഇതു ഞങ്ങൾ അർഹിച്ച കിരീടമാണ് ’’ -ബെൽജിയം സൂപ്പർ താരം മത്സരശേഷം പ്രതികരിച്ചു. ഹസാഡിന് പുറമെ ഒലിവർ ജിറൂഡ്, പെഡ്രോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. യൂറോപ ലീഗിൽ ചെൽസിയുടെ രണ്ടാം മുത്തമാണിത്. നേരത്തെ, 2012-13 സീസണിലും ചെൽസി യൂറോപ ലീഗ് ജേതാക്കളായിരുന്നു.
രണ്ടാം പകുതിയാണ് ഗോളുകളെല്ലാം പിറന്നത്. നിരവധി അവസരങ്ങളുമായി ആദ്യ പകുതി മുന്നിട്ടുനിന്ന ചെൽസി ഒടുവിൽ അർഹിച്ച ഗോൾ കണ്ടെത്തിയത് 49ാം മിനിറ്റിൽ. വിങ്ങർ എമേഴ്സൺ ഒരുക്കിക്കൊടുത്ത അവസരത്തിൽനിന്നും ഫ്രഞ്ച് താരം ജിറൂഡ് അസാധ്യ ഹെഡറിലൂടെ ആഴ്സനലിനുവേണ്ടി അവസാന മത്സരം കളിക്കുന്ന മുൻ ചെൽസി താരം പീറ്റർ ചെക്കിനെ മറികടന്നു. ബോക്സിലേക്ക് താഴ്ന്നു വന്ന പന്ത് ജിറൂഡ് മനോഹര ഹെഡറിൽ അകത്താക്കുകയായിരുന്നു. 60ാം മിനിറ്റിൽ ഹസാഡിെൻറ മാന്ത്രികതയിൽ ചെൽസി വീണ്ടും മുന്നിലെത്തി. ബോക്സിൽനിന്ന് ബെൽജിയം താരം ഒരുക്കിക്കൊടുത്ത അവസരത്തിൽനിന്നും പെഡ്രോയാണ് ഗോൾ നേടിയത്.
തൊട്ടുപിന്നാലെ പെേഡ്രായെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ഹസാഡ് (65) ചെൽസിക്ക് ജയം ഉറപ്പാക്കി. പകരക്കാരനായെത്തിയ അലക്സ് ഇവോബിയിലൂടെ (69) ഗണ്ണേഴ്സ് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും പക്ഷേ, ഹസാഡ് ആഴ്സനലിെൻറ പ്രതീക്ഷ വീണ്ടും തല്ലിക്കെടുത്തി. ഇത്തവണ പ്രതിരോധ കോട്ട പൊളിച്ച് ജിറൂഡ് ഒരുക്കിക്കൊടുത്ത പാസ് അനായാസം വലയിലെത്തിച്ചാണ് ഹസാഡ് സ്റ്റാറായത്. ചെൽസി പരിശീലന സ്ഥാനം തെറിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മൗറീസിയോ സാരിക്ക് കിരീട വിജയം അഭിമാന നേട്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.