ലണ്ടൻ: ആരാധകരുടെ കണക്കുകൂട്ടൽ തെറ്റിയില്ല. ഇംഗ്ലണ്ടിൽ െപ്ലയർ ഒാഫ് ദ സീസൺ അവാർഡും ചെൽസിയുടെ ‘കറുത്ത മുത്ത്’ എൻഗോളോ കാെൻറക്ക് തന്നെ. സഹതാരങ്ങളായ ഏഡൻ ഹസാർഡ്, സീസർ അസ്പ്ലിക്യുട്ട, ടോട്ടൻഹാം താരങ്ങളായ ഹാരി കെയ്ൻ, ഡിലെ അലി, യാൻ വെർേട്ടാനെൻ, എവർട്ടൻ താരം റൊമേല ലുകാകു, ആഴ്സനൽ താരം അലക്സി സാഞ്ചസ് എന്നിവരെ പിന്തള്ളിയാണ് കാെൻറ െപ്ലയർ ഒാഫ് ദ സീസൺ അവാർഡിനർഹനായത്. സ്റ്റഫോംബ്രിഡ്ജിലെ ആദ്യ വർഷം തന്നെ ഗംഭീരമാക്കിയ കാെൻറക്ക് പി.എഫ്.എ അവാർഡും ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷൻ അവാർഡും നേരത്തേ ലഭിച്ചിരുന്നു. ഇതോടെ 26കാരനായ ഫ്രഞ്ച് താരത്തിന് സീസണിൽ ഹാട്രിക് അവാർഡായി.
പാനൽ സമിതി, പ്രീമിയർ ലീഗ് ക്ലബ് ക്യാപ്റ്റന്മാർ, ആരാധകർ എന്നിവരുടെ വോട്ടിങ്ങിലാണ് കാെൻറ െപ്ലയർ ഒാഫ് ദ സീസണായി തെരഞ്ഞെടുത്തത്. കൊലകൊമ്പന്മാരെ അദ്ഭുതപ്പെടുത്തി കഴിഞ്ഞ വർഷം കിരീടം ചൂടിയ ലെസ്റ്റർ സിറ്റിയുടെ കിരീട നിർണയത്തിൽ സുപ്രധാന പങ്കുവഹിച്ച താരത്തെ ഇക്കുറി ചെൽസി സ്വന്തമാക്കുകയായിരുന്നു. ഇറ്റാലിയൻ കോച്ച് അേൻറാണിയോ കോെൻറ ചെൽസിയിലേക്ക് വരുേമ്പാൾ ക്ലബ് അധികൃതർക്ക് മുന്നിൽെവച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു കാെൻറയെ ടീമിലെത്തിക്കുകയെന്നത്. ലീഗിൽ ഒരേയൊരു ഗോളും അസിസ്റ്റും മാത്രമേ സ്വന്തംപേരിലുള്ളൂവെങ്കിലും നീലപ്പടയുടെ കിരീട നിർണയത്തിൽ ചുക്കാൻപിടിച്ചത് ഇൗ ഫ്രഞ്ച് താരമായിരുന്നതിനാലാണ് മൂന്നാം കിരീടവും തേടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.