െഎസോൾ: െഎ ലീഗിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ചെന്നൈ സിറ്റി അഞ്ചാം ജയം കരസ്ഥമാക്കി. നെരോക എഫ്.സിയെ 2-1നാണ് ചെന്നൈ തോൽപിച്ചത്. സ്പാനിഷ് താരങ്ങളായ റോബർേട്ടാ എസൽവ, നെസ്റ്റർ ജീസസ് എന്നിവരാണ് ചെന്നൈയുടെ ഗോളുകൾ നേടിയത്. സുഭാഷ് സിങ്ങിെൻറ വകയായിരുന്നു നെരോകയുടെ ഗോൾ. ഇതോടെ ആറു കളികളിൽ 16 പോയൻറുള്ള ചെന്നൈ ഒന്നാം സ്ഥാനത്ത് ലീഡ് എട്ടു പോയൻറാക്കി ഉയർത്തി. നെരോക അഞ്ച് കളികളിൽ അഞ്ച് പോയൻറുമായി ഏഴാമതാണ്.
ലീഡ് മാറിമറിഞ്ഞ മത്സരത്തിൽ കരുത്തരായ ഇൗസ്റ്റ് ബംഗാളിനെ മറികടന്ന് െഎസോൾ എഫ്.സി വിലപ്പെട്ട മൂന്നു പോയൻറ് കരസ്ഥമാക്കി. പകരക്കാരനായി കളത്തിലിറങ്ങിയ മാപൂയ 83ാം മിനിറ്റിൽ നേടിയ ഗോളാണ് മുൻ ചാമ്പ്യന്മാർക്ക് ജയം സമ്മാനിച്ചത്. 25ാം മിനിറ്റിൽ സികാഹി ഡൊഡോസിലൂടെ മുന്നിലെത്തിയ െഎസോളിനെതിരെ മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിനാണ് 63ാം മിനിറ്റിൽ ഇൗസ്റ്റ് ബംഗാളിന് സമനില നൽകിയത്.
70ാം മിനിറ്റിൽ ബോർയ ഗോമസ് ഇൗസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചെങ്കിലും തൊട്ടുപിറകെ സോഹർലിയാന െഎസോളിനെ ഒപ്പമെത്തിച്ചു. ഇതിനുപിന്നാലെയായിരുന്നു മാപൂയയുടെ വിജയ ഗോൾ. ഇൗസ്റ്റ് ബംഗാൾ നാല് കളികളിൽ ആറ് പോയേൻറാടെ നാലാമതും െഎസോൾ ആറ് മത്സരങ്ങളിൽ അഞ്ച് പോയേൻറാടെ എട്ടാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.