ചെന്നൈ: തമ്മിൽ ഭേദം തൊമ്മനെന്നും പറയാൻ വയ്യ. സീസണിൽ താരതേമ്യന ദുർബലരായ ചെന്നൈയി നോടും ജയിക്കാനാവാതെ മഞ്ഞപ്പട. തിരിച്ചുവരാൻ ഇറങ്ങിത്തിരിച്ച കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ തട്ടകത്തിൽ ഗോൾരഹിത സമനിലയിൽ കുരുങ്ങി- സീസണിൽ ടീമിെൻറ അഞ്ചാം സമനില. ഇതോടെ, ആദ്യ നാലെന്ന സ്വപ്നം അവസാനിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് സമയമായി.
വീണ്ടും അടിമുടി മാറ്റം
നോർത്ത് ഇൗസ്റ്റിനെതിരെ നിർണായക സമയത്തെ പിഴവുമായി പെനാൽറ്റിക്ക് വഴിയൊരുക്കിയ ക്യാപ്റ്റൻ സന്ദേശ് ജിങ്കാനെ കരക്കിരുത്തിയാണ് ജെയിംസ് ടീമിനെ ഒരുക്കിയത്. സഹൽ, കിസീറ്റോ, നർസാരി, ക്രെമരവിച്, സക്കീർ എന്നിവർ മധ്യനിരയിലും മാറ്റിയോ െപാപ്ലാറ്റിനിക് ഏക സ്ട്രൈക്കറായി മുന്നേറ്റത്തിലും. ക്യാപ്റ്റെൻറ റോളിലെത്തിയ പെസിച്ചും മണിപ്പൂരി താരം റാകിപും വിങ്ബാക്കുകളായി പിന്നിലും. അനസ് എടത്തൊടികയും സിറിൽ കാലിയും സെൻട്രൽ ബാക്കുകൾ. അവസാന മത്സരത്തിൽ ജാംഷഡ്പുരിനോട് തോറ്റ ചെന്നൈയിൻ ഇറങ്ങിയത് അഞ്ചു മാറ്റങ്ങളോടെയാണ്.
This is how our lineup against @ChennaiyinFC!#KeralaBlasters #HeroISL #LetsFootball #CHEKER pic.twitter.com/IPsQLxv9bg
— Kerala Blasters FC (@KeralaBlasters) November 29, 2018
ആദ്യ നാലു മിനിറ്റിൽതന്നെ മൂന്ന് കോർണറുകൾ നേടി ചാമ്പ്യന്മാർ ബ്ലാസ്റ്റേഴ്സിനെ പരീക്ഷിച്ചാണ് തുടങ്ങിയത്. കളിയിൽ നിയന്ത്രണംവിടാതെ നീലപ്പട ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പലതവണ കയറിയിറങ്ങി. പലപ്പോഴായി രക്ഷകനായത് ധീരജ് സിങ്ങിെൻറ ക്ലാസിക് സേവുകൾ. 32ാം മിനിറ്റിൽ ചെന്നൈയിനിെൻറ ഒന്നാന്തരമൊരു കൗണ്ടർ അറ്റാക്ക് ഗോളിക്കു മുന്നിൽനിന്ന് വഴിമാറിയത് ബ്ലാസ്റ്റേഴ്സിെൻറ ഭാഗ്യംെകാണ്ടു മാത്രം. ബ്ലാസ്റ്റേഴ്സിെൻറ ഭാഗത്തുനിന്ന് കാര്യമായ ഒരു നീക്കങ്ങളുമില്ലാതെ ആദ്യ പകുതിക്ക് അവസാനം.
രണ്ടാം പകുതിയിലും മുനയൊടിഞ്ഞ മുന്നേറ്റങ്ങൾ മാത്രം ഇരു ഭാഗത്തുനിന്നും. ബ്ലാസ്റ്റേഴ്സിെൻറ മധ്യനിരയും മുന്നേറ്റത്തിലുള്ള പൊപ്ലാറ്റിനികും സ്വരച്ചേർച്ചയില്ലാതെ നീങ്ങിയത് പലതവണ.
ക്രെമരവിച്ചിന് പകരക്കാരനായി സെമിൻലെൻ ഡോംഗലും സഹലിന് പകരക്കാരനായി സന്ദേശ് ജിങ്കാനും എത്തിയെങ്കിലും കാര്യമുണ്ടായില്ല. 80ാം മിനിറ്റിൽ ഒന്നാന്തരമൊരു കൗണ്ടർ അറ്റാക്കിൽ ഡോംഗലിെൻറ ഷോട്ട് ചെന്നൈയിൽ ഗോളിയെ കടന്നെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങിയത് ദൗർഭാഗ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.