പാരിസ്: ലോകകപ്പിന് യോഗ്യത ലഭിക്കാതെ ലാറ്റിനമേരിക്കയിലെ കൊമ്പന്മാരായ ചിലി മടങ്ങിയതോടെ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിക്കാൻ തീരുമാനിച്ച അർതുറോ വിദാൽ മലക്കംമറിഞ്ഞ് പ്രഖ്യാപനം പിൻവലിച്ചു. വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകമാണ് തീരുമാനം പിൻവലിച്ചതായി വിദാൽ ട്വിറ്ററിലൂടെ അറിയിച്ചത്.
സഹതാരങ്ങളുടെയും ടീം ഒഫീഷ്യൽസിെൻറയും സമ്മർദത്തിലാണ് താരം വിരമിക്കൽ പിൻവലിച്ചതെന്നാണ് വിവരം. ‘‘യോദ്ധാക്കളുടെ സംഘമാണ് ചിലി. അവരിലൊരാളാവാൻ കഴിഞ്ഞത് വലിയ കാര്യമാണ്. തിരിച്ചുവരാൻ ഇൗ ടീമിനോടൊപ്പം ഇനിയുമുണ്ടാകും. ശക്തമായി ഞങ്ങൾ തിരിച്ചുവരുമെന്ന കാര്യത്തിൽ എനിക്കുറപ്പുണ്ട്’’ ^വിദാൽ ട്വിറ്ററിൽ കുറിച്ചു.
നിർണായക മത്സരത്തിൽ ബ്രസീലിനോട് 3-0ത്തിന് തോറ്റതോടെയാണ് തുടർച്ചയായി രണ്ടുതവണ കോപ്പ അമേരിക്ക ചാമ്പ്യന്മാരായവർക്ക് തലതാഴ്ത്തി മടങ്ങേണ്ടിവന്നത്. 2010, 14 ലോകകപ്പുകളിൽ ക്വാർട്ടറിൽ ചിലിയുടെ വഴിമുടക്കികളായതും ബ്രസീൽ തന്നെയായിരുന്നു. പെറുവിനും ചിലിക്കും 26 പോയൻറ് വീതമാണെങ്കിലും േഗാൾ ശരാശരിയിൽ ചിലിയെ പിന്തള്ളി പെറു പ്ലേഒാഫിന് യോഗ്യത നേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.