ബെയ്ജിങ്: കോവിഡിന് മുന്നിൽ പകച്ചു നിൽക്കുന്ന ചൈനീസ് ഫുട്ബാളിന് തിരിച്ചടിയായി സൂപ്പർലീഗ് ടീം ടിയാൻജിൻ ടിയാൻഹായുടെ ദാരുണാന്ത്യം. ലോകതാരങ്ങളെ അണിനിരത്തി ചൈനീസ് സൂപ്പർലീഗിലെ ഗ്ലാമർ ക്ലബായി മാറിയ ടിയാൻജിൻ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് പാപ്പരാക്കപ്പെട്ടതോടെ ലീഗിൽ നിന്നും പിൻവാങ്ങി.
ഇറ്റാലിയൻ ഇതിഹാസം ഫാബിയോ കന്നവാരോ മുതൽ ബ്രസീൽ താരം അലക്സാണ്ടർ പാറ്റോ, ലൂയിസ് ഫാബിയാനോ, ബെൽജിയൻ ഡിഫൻഡർ അക്സൽ വിറ്റ്സൽ തുടങ്ങിയ സൂപ്പർതാരങ്ങളെ സ്വന്തമാക്കിയ ടിയാൻജിൻ കഴിഞ്ഞ വർഷാദ്യമാണ് രൂക്ഷമായ സമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടത്. 2019ജനുവരിയിൽ ക്ലബ് ഉടമയയായ ഷു യുഹുയി അറസ്റ്റിലായതോടെ പേര്മാറ്റി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മാർച്ചിൽ പുതിയ ഉടമസ്ഥർ ഏറ്റെടുക്കുമെന്ന് അറിയിച്ചെങ്കിലും കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വീണ്ടും തിരിച്ചടിയായി. തുടർന്ന് കഴിഞ്ഞ ദിവസം സൂപ്പർ ലീഗിൽനിന്നും പിൻവാങ്ങുന്നതായി അറിയിച്ച് ചൈനീസ് ഫുട്ബാൾ അസോസിയേഷന് കത്ത് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.