ഓസ്കറും ടെവസും ചൈനീസ് ലീഗിലേക്ക് 

ലണ്ടന്‍: മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം കാര്‍ലോസ് ടെവസും ചെല്‍സി താരം ഓസ്കര്‍ സാന്‍േറാസും ചൈനീസ് ലീഗിലേക്ക്. കൂടുമാറ്റത്തെ സംബന്ധിച്ച് ഇരുതാരങ്ങളും മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് ഇരുവരും നിലവിലെ ക്ളബ് വിട്ട് ചൈനീസ് ഫുട്ബാളിലേക്ക് മാറുന്നത്. 
ചൈനീസ് ക്ളബ് ഷാങ്ഹായി എസ്.ഐ.പി.ജിയിലേക്കാണ് ഓസ്കര്‍ കൂടുമാറുന്നത്. ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ഇരു ടീമുകള്‍ തമ്മിലും ധാരണയിലത്തെിയിട്ടുണ്ട്. 60 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടിനാണ് (ഏകദേശം 498 കോടി) താരം ചൈനീസ് ക്ളബിലേക്ക് മാറുന്നത്. ബ്രസീല്‍ ക്ളബ് ഇന്‍റര്‍നാഷനലില്‍നിന്ന് 25 മില്യണ്‍ യൂറോക്ക് 2012ലാണ് ഓസ്കര്‍ ചെല്‍സിയിലത്തെുന്നത്. 203 കളികളില്‍ നീലപ്പടയുടെ ജഴ്സിയണിഞ്ഞ ഓസ്കര്‍ 38 ഗോളുകള്‍ നേടിയിട്ടുണ്ട്. 

ചെല്‍സിയുടെ പുതിയ കോച്ച് അന്‍േറാണിയോ കോന്‍െറയുടെ ആദ്യ ഇലവനില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇതുവരെ ഓസ്കറിന് സ്ഥാനം ലഭിച്ചിരുന്നില്ല. സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നാലര വര്‍ഷക്കാലത്തിനിടക്ക് പ്രീമിയര്‍ ലീഗും യൂറോപ ലീഗും ലീഗ് കപ്പും സ്വന്തമാക്കിയ ഓസ്കര്‍ നീലപ്പടയുടെ അഭിവാജ്യ ഘടകമായിരുന്നു. വാരത്തില്‍ 4,00,000 (ഏകദേശം മൂന്നു കോടി) ബ്രിട്ടീഷ് പൗണ്ടായിരിക്കും പ്രതിഫലമെന്നാണ് സൂചന. ഏറ്റവും ഉയര്‍ന്ന ഏഴാമത്തെ ട്രാന്‍സ്ഫറായി ഈ മാറ്റം പട്ടികയില്‍ സ്ഥാനംപിടിക്കും.

 മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം കാര്‍ലോസ് ടെവസും  ചൈനീസ് ലീഗിലേക്ക് ചേക്കേറുന്ന വാര്‍ത്തയിലും സ്ഥിരീകരണമായി. അര്‍ജന്‍റീനന്‍ ക്ളബായ ബൊക്കാ ജൂനിയേഴ്സില്‍നിന്ന് ഷാങ്ഹായി സിന്‍ഹുവയിലേക്കാണ് റെക്കോഡ് തുകയില്‍ താരത്തിന്‍െറ ചുവടുമാറ്റം. 6,15,000 (ഏകദേശം അഞ്ചുകോടി) ബ്രിട്ടീഷ് പൗണ്ടാണ് ടെവസിന്‍െറ വാര പ്രതിഫലമെന്നാണ് വിവരം.
 
Tags:    
News Summary - Chinese Super League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.