കസാൻ (റഷ്യ): 2018 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യ കോൺഫെഡറേഷൻസ് കപ്പിെൻറ സെമിപോരാട്ടത്തിനുണ്ടാവുമോയെന്ന് ശനിയാഴ്ച അറിയാം. ഗ്രൂപ് എയിൽ അവസാന മത്സരത്തിന് വമ്പന്മാരായ പോർചുഗലും മെക്സികോയും ശനിയാഴ്ചയിറങ്ങുേമ്പാൾ, ചരിത്രംകുറിക്കാൻ റഷ്യക്കാകുമോയെന്നറിയാൻ കാത്തിരിക്കണം. ലോകകപ്പ് ആതിേഥയരായ റഷ്യക്ക് ശക്തരായ മെക്സികോ അവസാന അങ്കത്തിലെ എതിരാളികളായെത്തുേമ്പാൾ, യൂറോകപ്പ് ചാമ്പ്യന്മാരായ പറങ്കിപ്പടക്ക് ഒഷ്യാനിയ ചാമ്പ്യന്മാരായ ന്യൂസിലൻഡും എതിരെയെത്തുന്നു. ആദ്യ രണ്ടു മത്സരത്തിലും തോൽവിയേറ്റുവാങ്ങിയ ന്യൂസിലൻഡ് ടൂർണെമൻറിൽനിന്നും നേരത്തെ പുറത്തായതാണ്.
പോർചുഗലിനോട് സമനില പിടിച്ചും ന്യൂസിലൻഡിനെ തോൽപിച്ചുമാണ് മെക്സികോ, ആതിഥേയർക്കെതിരെ അവസാന അങ്കത്തിനെത്തുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ അഭിമാനപ്പോരാട്ടത്തിനെത്തുന്ന റഷ്യക്ക്, മെക്സിക്കൻ തിരമാലകളെ തടഞ്ഞുനിർത്താൻ ശക്തമായ വേലികെേട്ടണ്ടിവരുമെന്നുറപ്പാണ്. പോർചുഗലിനെതിരെ 1-0ത്തിനാണ് റഷ്യൻ പട തോറ്റെതങ്കിലും ഭാഗ്യപ്പുറത്താണ് വൻ തോൽവി ഒഴിവാക്കാനായതെന്ന് കളിയിലുടനീളം വ്യക്തമായിരുന്നു.
പ്രതിരോധത്തിൽ വിള്ളലുള്ള റഷ്യക്ക്, മെക്സികോയുടെ ഹാവിയർ ഹെർണാണ്ടസ് നേതൃത്വം നൽകുന്ന മുന്നേറ്റനിരയെ തടയിടാൻ െപാരുതേണ്ടിവരും. മെക്സിേകാക്കെതിരെ ജയിച്ചാൽ മാത്രമേ റഷ്യക്ക് സെമിയുറപ്പിക്കാനാവൂ. എന്നാൽ, സെമി കാണാൻ മെക്സികോക്ക് സമനില മതിയാവും. ന്യൂസിലൻഡിന് മത്സരം നിർണായകമല്ലെങ്കിലും നാലു പോയൻറുള്ള പോർചുഗലിന് വിജയിച്ചാൽ മാത്രമേ സെമിപ്രവേശനം വർണാഭമാക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.