റിയോ െഡ ജനീറോ: കോപ അമേരിക്ക ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ബ്രസീലിനെ ഡാനി ആൽവസ് നയി ക്കും. സൂപ്പർതാരം നെയ്മറെ മാറ്റി പരിചയസമ്പന്നനായ ആൽവസിനെ നായകനാക്കാനുള്ള തീര ുമാനം ബ്രസീൽ ഫുട്ബാൾ ഫെഡറേഷനാണ് (സി.ബി.എഫ്) പ്രഖ്യാപിച്ചത്. തീരുമാനം പരിശീലകനായ ടൈറ്റ് ശനിയാഴ്ചതന്നെ നെയ്മറെ അറിയിച്ചിരുന്നു.
മേയ് ആദ്യവാരം ഫ്രഞ്ച് കപ്പ് ഫൈനലിൽ പാരിസ് സെൻറ് ജർമൻ തോറ്റതിനു പിന്നാലെ കാണിയോട് മോശമായി പെരുമാറിയ നെയ്മർ മൂന്നു മത്സരത്തിൽ സസ്പെൻഷനിലായിരുന്നു. കോപയിൽ എട്ടുതവണ മുത്തമിട്ട ബ്രസീലിന് ഇത്തവണ ബൊളീവിയ, വെനിസ്വേല, പെറു എന്നിവരെയാണ് നേരിടേണ്ടത്.
ഖത്തർ, ഹോണ്ടുറസ് ടീമുകളുമായുള്ള സൗഹൃദമത്സരത്തിനുശേഷം ജൂൺ 14നാണ് ടൂർണമെൻറിന് തുടക്കമാവുക. പരിക്കിനെ തുടർന്ന് 2014 ലോകകപ്പ് സെമിയിൽ നെയ്മറിന് കളിക്കാനായിരുന്നില്ല. ടീം ജർമനിയോട് 7-1ന് ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. തൊട്ടു മുൻവർഷം കോൺഫെഡറേഷൻ കപ്പ് നാലാം തവണയും സ്വന്തമാക്കിയ ബ്രസീലിെൻറ പടനായകനായ നെയ്മറായിരുന്നു ടൂർണമെൻറിലെ മികച്ച കളിക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.