റിയോ ഡെ ജനീറോ: കോപ അമേരിക്ക ക്വാർട്ടർ ഫൈനലിൽ കൊളംബിയ -ചില സൂപ്പർ പോരാട്ടം. ഗ്രൂപ ് ‘ബി’ ചാമ്പ്യന്മാരായാണ് കൊളംബിയയുടെ വരവെങ്കിൽ, ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ച ിലിക്ക് ഉറുഗ്വായോടേറ്റ തോൽവി തിരിച്ചടിയായി. മറ്റു ക്വാർട്ടറിൽ ആതിഥേയരായ ബ്രസീ ൽ -പരേഗ്വയെയും അർജൻറീന- വെനിസ്വേലയെയും നേരിടും. ഉറുഗ്വായും പെറുവും തമ്മിലാണ് മ റ്റൊരു ക്വാർട്ടർ. നോക്കൗട്ട് അങ്കങ്ങൾക്ക് വെള്ളിയാഴ്ച രാവിലെ തുടക്കമാവും.
ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിൽ എക്വഡോർ വല രണ്ടു തവണ കുലുക്കിയെങ്കിലും ‘വാർ’ വിനയായപ്പോൾ സമനിലയുമായി ജപ്പാൻ പുറത്ത്. ജയിക്കുന്നവർക്ക് ക്വാർട്ടർ ഉറപ്പിക്കാമെന്ന നിലയിൽ യുവനിരയുമായി പൊരുതിയ ജപ്പാനാണ് കൈയടി നേടിയത്. 15ാം മിനിറ്റിൽ ആദ്യ ഗോളടിച്ച് മുന്നിലെത്തിയെങ്കിലും 20 മിനിറ്റിനകം എക്വഡോർ സമനില പിടിച്ചു. വേഗവും ടീം വർക്കുംകൊണ്ട് എതിരാളിയെ വിസ്മയിപ്പിച്ച ജപ്പാന് ഇഞ്ച്വറി ടൈമിൽ ‘ജപ്പാൻ മെസ്സി’യെന്ന വിളിപ്പേരുകാരൻ തകേഫുസ കുബകിെൻറ ഗോൾ ഒാഫ്സൈഡ് കുരുക്കിൽ നിഷേധിക്കപ്പെട്ടു.
ഷിൻജി ഒകസാകിയുടെ ഗോൾശ്രമത്തിൽനിന്ന് പന്ത് തട്ടിയകറ്റാനുള്ള എക്വഡോർ ഗോളി അലക്സാണ്ടർ ഡൊമിനിഗ്വസിെൻറ ശ്രമമാണ് 15ാം മിനിറ്റിലെ ജപ്പാൻ ഗോളിന് വഴിയൊരുക്കിയത്. ഗോളിയുടെ ൈസ്ലഡിങ് സേവിൽ പന്ത് പറന്നെത്തിയത് ഷോയ നകാജിമയുടെ ബൂട്ടിൽ. ഗോളി സ്ഥാനം തെറ്റിയവലയിലേക്ക് തട്ടിയിടേണ്ട ജോലിയേ നകാജിമക്കുണ്ടായിരുന്നുള്ളൂ. 20 മിനിറ്റിനുള്ളിൽ എയ്ഞ്ചൽ മെനയിലൂടെ എക്വഡോർ സമനില പിടിച്ചു. ജപ്പാൻ ബോക്സിനുള്ളിൽ എന്നർ വലൻസിയയും മെനയും നടത്തിയ ഒരുപിടി ഗോൾ ശ്രമങ്ങൾ ഉജ്ജ്വലമായി ചെറുത്ത ശേഷമായിരുന്നു ഗോളി ഇജി കവാഷിക ഗോൾ വഴങ്ങിയത്. 35ാം മിനിറ്റിൽ വലൻസിയയുടെ ഷോട്ട് ഗോളി തടഞ്ഞപ്പോൾ റീബൗണ്ടിൽ മെന സ്കോർ ചെയ്തു. രണ്ടാംപകുതിയിൽ ജപ്പാെൻറ മുന്നേറ്റത്തിന് മൂർച്ച കൂട്ടി.
93ാം മിനിറ്റിൽ റയൽ മഡ്രിഡ് രണ്ടാം ഡിവിഷൻ താരം 18കാരൻ തകേഫുസ കുബോ എക്വഡോർ വലകുലുക്കി ഒരുനിമിഷം ആഘോഷത്തിന് തിരികൊളുത്തിയെങ്കിലും ഒാഫ്സൈഡ് വിളിയിൽ ഗോൾ നിഷേധിക്കപ്പെട്ടു. നിർണായക മത്സരത്തിൽ ടീമിൽ ഇടം നേടിയ തകേഫുസയായിരുന്നു ജപ്പാൻ ആക്രമണങ്ങളുടെ കുന്തമുന. എന്നാൽ, വിജയം അകന്നതോടെ ജപ്പാനും എക്വഡോറും കോപ ഗ്രൂപ് റൗണ്ടിൽ വീണു.
മൂന്നാം സ്ഥാനക്കാരിൽ പരഗ്വേക്കും ജപ്പാനും രണ്ട് പോയൻറാണുള്ളത്. എന്നാൽ, ഗോൾ വ്യത്യാസത്തിലെ മുൻതൂക്കം പരഗ്വേക്ക് നോക്കൗട്ട് ടിക്കറ്റ് സമ്മാനിച്ചു.
ചാമ്പ്യന്മാർ
വീണു
തുടർവിജയങ്ങളുമായി കുതിച്ച ചിലിക്ക് ഉറുഗ്വായുടെ സഡൻ ബ്രേക്ക്. സൂപ്പർ പോരാട്ടത്തിൽ 82ാം മിനിറ്റിൽ എഡിൻസൺ കവാനി നേടിയ ഗോളിലാണ് ഉറുഗ്വായ് ചാമ്പ്യന്മാരെ വീഴ്ത്തിയത്. സമനില നേടിയാൽ ഗ്രൂപ് ചാമ്പ്യന്മാരാവാമെന്നുറപ്പിച്ച ചിലിയെ വരിഞ്ഞുകെട്ടിയായിരുന്നു ഉറുഗ്വായ് മുന്നേറ്റം. ക്വാർട്ടറിൽ ചിലിക്ക് കൊളംബിയയാണ് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.