‘ചരിത്രം, അട്ടിമറി’; ഇന്ത്യ അർജൻറീനയെ തകർത്തു VIDEO

വലൻസിയ: കൗമാര ഫുട്​ബാളിൽ ആറുതവണ ലോകകിരീടം ചൂടിയ അർജൻറീനയെ അട്ടിമറിച്ച്​ ഇന്ത്യൻ ​േബായ്​സ്​. സ്​പെയിനിൽ നടക്കുന്ന അണ്ടർ-20 കോട്ടിഫ്​ കപ്പിൽ 2006 ലോകകപ്പിൽ ബൂട്ടണിഞ്ഞ ലയണൽ സ്​കളോണിയും മുൻ സൂപ്പർ താരം പാ​േബ്ലാ അയ്​മറും കളിപറഞ്ഞു നൽകിയ അർജൻറീനക്കെതിരെ 2-1നാണ്​   ഇന്ത്യയുടെ ചരിത്ര ജയം.

സ്​പെയിനിൽ നടക്കുന്ന ടൂർണമ​െൻറി​​െൻറ ആദ്യ രണ്ട്​ കളിയിൽ മുറിസിയക്കും (2-0), മോറിത്താനിയക്കും (3-0) എതിരെ തോൽവിയും വെനിസ്വേലക്കെതിരെ ഗോൾ രഹിത സമനിലയും വഴങ്ങിയ ശേഷമാണ്​ ഇന്ത്യൻ കൗമാരം ലയണൽ മെസ്സിയുടെയും അഗ്യൂറോയുടെയും പിൻമുറക്കാർക്കെതിരെ കളത്തിലിറങ്ങിയത്​. വലിയ ഗോൾ വ്യത്യാസത്തിന്​ തോൽവി പ്രവചിച്ചവരെ കിക്കോഫ്​ വിസിലിനു പിന്നാലെ ‘ബ്ലൂ ബോയ്​​സ്​’ ഞെട്ടിച്ചു. നാലാം മിനിറ്റിൽ കോർണർ കിക്ക്​ വലയിലാക്കി ദീപക്​ താൻഗ്രി ഇന്ത്യയെ മുന്നിലെത്തിച്ചു. നിൻതോയ്​ഗാൻബ മീതിയുടെ ഷോട്ട്​ താൻഗ്രി​ ഹെഡ്​ ചെയ്​തപ്പോൾ, അർജൻറീന ഗോളി അലൻ ഡയസി​​െൻറ കൈകളിലൂടെ ചോർന്ന്​ ഗോൾവര കടന്നു. കളമുണരും മു​േമ്പ ഇന്ത്യക്ക്​ അപ്രതീക്ഷിത ലീഡ്​. 


എന്നാൽ, രണ്ടാം പകുതിയിലെ 54ാം മിനിറ്റിൽ മുന്നേറ്റനിരയിലെ പ്രമുഖനായ അനികേത്​ ജാദവ്​ ചുവപ്പുകാർഡുമായി പുറത്തായത്​ തിരിച്ചടിയായി. കരുത്തരായ എതിരാളികൾക്കെതിരെ പത്തിലേക്ക്​ ചുരുങ്ങി. പക്ഷേ, അതൊന്നും പോരാട്ടവീര്യം ചോർത്തിയില്ല. ആത്​മവിശ്വാസം വിടാതെ പൊരുതിയ ആൺകുട്ടികൾ 68ാം മിനിറ്റിൽ അൻവർ അലിയുടെ മനോഹരമായ ഫ്രീകിക്ക്​ ഗോളിലൂടെ ലീഡുയർത്തി. റഹിം അലിയെ വീഴ്​ത്തിയതിനു ലഭിച്ച ഫ്രീകിക്കിനെ അൻവർ അലി വലയിലേക്ക്​ തൊടുത്തപ്പോൾ ക്രോസ്​ബാറിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. 

ഏകപക്ഷീയമായ രണ്ട്​ ഗോളിന്​ ഇന്ത്യ ലീഡ്​ ചെയ്​തതോടെ അർജൻറീന പ്രത്യാ​ക്രമണം ശക്​തമാക്കി. പ്രതിരോധ നിരയിലെ ഇന്ത്യൻ വന്മതിൽ അൻവർ അലിയും ബോറിസ്​ സിങ്ങും അമർജിത്​ സിങ്​ കിയാമും മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. ഒടുവിൽ 72ാം മിനിറ്റിൽ ഗോളി പ്രഭുഷ്​ഖാൻ ഗില്ലിനെ വീഴ്​ത്തി അർജൻറീന ആശ്വാസ ഗോൾ നേടി. സമനിലക്കായി അവർ പൊരുതിയെങ്കിലും ഭാഗ്യവും പ്രതിരോധ മിടുക്കും ഇന്ത്യക്ക്​ ചരിത്ര ജയം സമ്മാനിച്ചു. അർജൻറീനയുടെ ഭാവിതാരങ്ങളെന്ന്​ വിശേഷിപ്പിച്ച മത്യാസ്​ പലാസിയോസ്​, ഫകുൻഡോ കൊളിഡിയോ എന്നിവരടങ്ങിയ ടീമിനെതിരെയാണ്​ അട്ടിമറി ജയം. മുൻ ദേശീയ താരമായ ലയണൽ സ്​കളോണി അർജൻറീന സീനിയർ ടീമി​​െൻറ ഇടക്കാല പരിശീലകൻ കൂടിയാണ്​.  ​േഫ്ലായ്​ഡ്​ പി​േൻറാ​യാണ്​ ഇന്ത്യൻ ടീം കോച്ച്​. അണ്ടർ-17 ലോകകപ്പിൽ ലൂയി നോർടനു കീഴിൽ കളിച്ച കുട്ടികളുമായാണ്​ ഇന്ത്യ സ്​പെയിനിലെത്തിയത്​. മലയാളി താരം പി. രാഹുലും ഗോളി സചിൻ സുരേഷും ടീമിലുണ്ട്​. 

 

Full View
Tags:    
News Summary - COTIF Cup 2018 10-man India beats Argentina in U20-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.