മഡ്രിഡ്: പി.എസ്.ജിക്കെതിരായ മത്സത്തിൽ രണ്ടു ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി. റയൽ മഡ്രിഡ് ജഴ്സിയിൽ ചാമ്പ്യൻസ് ലീഗിൽ നൂറ് ഗോൾ നേട്ടമെന്ന അപൂർവ റെക്കോഡാണ് പോർചുഗീസ് സൂപ്പർ താരം സ്വന്തമാക്കിയത്. ഒരു ടീമിനായി ചാമ്പ്യൻസ് ലീഗിൽ മറ്റൊരു താരവും നൂറ് ഗോൾ നേടിയിട്ടില്ല.
മത്സരത്തിൽ രണ്ട് ഗോൾ നേടിയ ക്രിസ്റ്റ്യാനോ ചാമ്പ്യൻസ് ലീഗിലെ മൊത്തം ഗോൾ നേട്ടം 116 ആയി ഉയർത്തുകയും ചെയ്തു. റയലിനായി 101ാം ഗോൾ കണ്ടെത്തിയ താരം നേരത്തേ മാഞ്ചസ്റ്റർ യുനൈറ്റഡിനായി 15 ഗോളുകൾ നേടിയിരുന്നു. ഇൗ വർഷം ചാമ്പ്യൻസ് ലീഗിൽ പത്താം ഗോൾ നേടിയതോടെ തുടർച്ചയായ ഏഴാം വർഷവും ഇൗ നേട്ടം കൈവരിക്കുന്ന കളിക്കാരനുമായി. തുടർച്ചയായ രണ്ട് സീസണിൽ കൂടുതൽ ആരും പത്ത് ഗോൾ നേട്ടം കൈവരിച്ചിട്ടില്ല.
ബാഴ്സലോണക്കായി 97 ഗോളടിച്ച ലയണൽ മെസ്സിയാണ് ക്രിസ്റ്റ്യാനോക്ക് തൊട്ടടുത്തുള്ളത്. റയലിനും ഷാൽക്കെക്കുമായി 71 ഗോൾ നേടിയ റൗൾ ഗോൺസാൽവസ്, പി.എസ്.വി, മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ എന്നിവയുടെ ജഴ്സിയിൽ 56 തവണ സ്കോർ ചെയ്തിട്ടുള്ള റൂഡ് വാൻ നിസ്റ്റൽറൂയി, ലിയോണിനും റയലിനുമായി 53 തവണ വലകുലുക്കിയിട്ടുള്ള കരീം ബെൻസേമ എന്നിവരാണ് ചാമ്പ്യൻസ് ലീഗ് ഗോൾനേട്ടത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റുള്ളവർ.
ചാമ്പ്യൻസ് ലീഗ് ഗോൾവേട്ടക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.