ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ സ്െപയിൻകാരനായ ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയയുടെ കാല് നോക്കി ടോട്ടൻഹാം താരങ്ങൾ ഷൂട്ട് ചെയ്യുകയായിരുന്നോ എന്ന് ചോദ്യമുയർന്നാ ൽ അത്ഭുതപ്പെടേണ്ട. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുനൈറ്റഡും പുതിയ കോച്ച് ഒലെ സോൾഷെയറു ം തങ്ങളുടെ ഏറ്റവും വലിയ പോർമുഖത്തിറങ്ങിയപ്പോൾ കാര്യങ്ങൾ അങ്ങനെയായിരുന്നു.
സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാമിെൻറ ഹാരി കെയ്നും ഹ്യൂങ് മിൻ സണും പോസ്റ്റിന് എവിടെ പന്തടിച്ചാലും അവിടെയെല്ലാം കാലും കൈയുമായി ഹിയ നിറഞ്ഞു നിന്നു. ഫുട്ബാൾ ആരാധകലോകം ഏറെ ആഘോഷിച്ച സൂപ്പർ പ്രകടനവുമായി ഹിയയുടെ കരുത്തിൽ യുനൈറ്റഡ് ജയിക്കുകയും ചെയ്തു. കളിയുടെ 44ാം മിനിറ്റിൽ പോൾ പൊഗ്ബ ഒരുക്കിയ വഴിയിൽ മാർകസ് റാഷ്ഫോഡാണ് വിജയ ഗോൾ നേടിയത്.
സോൾഷെയർ സ്ഥാനമേറ്റശേഷം തുടർച്ചയായ ആറാം ജയമാണിത്. പന്തടക്കത്തിലും (61 ശതമാനം), ഷോട്ടിലും (21), ടാർഗറ്റ് ഷോട്ടിലും (11) അവർ യുനൈറ്റഡിനെ ബഹുദൂരം പിന്നിലാക്കി. പക്ഷേ, ഗോൾവലക്കു മുന്നിൽ ഡിഹിയയും ടോട്ടൻഹാമും തമ്മിലായി പോരാട്ടം. 11 സേവുകളുമായാണ് ഹിയ യുനൈറ്റഡിനെ കാത്തത്. ലീഗിലെ തുടർച്ചയായ അഞ്ചാം ജയവുമായി യുനൈറ്റഡ് (41 പോയൻറ്) ആഴ്സനലിനൊപ്പമെത്തി.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.