കോപൻഹേഗൻ: ലോകകപ്പ് സൗഹൃദ മൽസരത്തിൽ ഡെൻമാർക്കിനെതിരെ ജർമനിക്കു സമനില. കളിയുടെ 19-ാം മിനിറ്റിൽ ജർമൻ പ്രതിരോധ നിരയുടെ പിഴവിൽ നിന്ന് ടോട്ടൻഹാമം മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സനാണ് ഡെൻമാർക്കിന്‍റെ ഗോൾ നേടിയത്. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ പ്രതിരോധ താരം ജോഷ്വ കിമ്മിച്ച് തകർപ്പൻ ഗോളിലൂടെ ജർമ്മനിക്കു സമനില നേടി കൊടുക്കുകയായിരുന്നു. മുൻനിര താരങ്ങൾക്കൊല്ലാം വിശ്രമം നൽകിയാണ് കോച്ച് ജാകിം ലോ ജർമനിയെ ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.