കൊൽക്കത്ത: ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ ഫുട്ബാൾ ടൂർണമെൻറായ ഡ്യൂറ ൻഡ് കപ്പ് പുതിയ കെട്ടിലും മട്ടിലും അണിഞ്ഞൊരുങ്ങുന്നു. ന്യൂഡൽഹിക്ക് പുറത്തേക്ക് ആ ദ്യമായി വിരുന്നെത്തുന്ന ടൂർണമെൻറിെൻറ കിക്കോഫ് ആഗസ്റ്റ് രണ്ടാം തീയതി കൊൽക്കത ്ത സാൾട്ട്ലേക്കിൽ നടക്കും. മൂന്നുവർഷത്തെ ഇടവേളക്കു ശേഷം നടക്കുന്ന 129ാം എഡിഷൻ ഡ്യൂറൻഡ് കപ്പിൽ ആറ് െഎ ലീഗ് ക്ലബുകളും അഞ്ച് െഎ.എസ്.എൽ ക്ലബുകളുമടക്കം 16 ടീമുകൾ മാറ്റുരക്കും.
ഗോകുലം എഫ്.സിയാണ് കേരളത്തിൽനിന്നുള്ള ഏക ടീം. ആഗസ്റ്റ് എട്ടിന് ചെന്നൈയിൻ എഫ്.സിക്കെതിരെയാണ് ഗോകുലത്തിെൻറ ആദ്യ മത്സരം. 12ന് എയർഫോഴ്സിനെതിരെയും 16ന് ട്രൗ എഫ്.സി ഇംഫാലിനെതിരെയുമാണ് മറ്റു മത്സരങ്ങൾ.
16 ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ് വിജയികൾ ആഗസ്റ്റ് 20ന് നടക്കുന്ന സെമിയിലേക്ക് യോഗ്യത നേടും. ആഗസ്റ്റ് 24നാണ് ഫൈനൽ. വിജയികൾക്ക് 40 ലക്ഷം രൂപയാണ് സമ്മാനം. റണ്ണേഴ്സ് അപ്പിന് 20 ലക്ഷവും സെമി ഫൈനലിസ്റ്റുകൾക്ക് അഞ്ചുലക്ഷം വീതവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.