കൊൽക്കത്ത: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ ഫുട്ബാൾ ടൂർണമെൻറായ ഡ്യൂറൻഡ് കപ്പിന് മൂന്നുവർഷത്തെ ഇടവേളക്കു ശേഷം വെള്ളിയാഴ്ച സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കിക്കോഫ്. കൊൽക്കത്തയിലെ പ്രബലരായ രണ്ട് ടീമുകളാണ് 129ാം എഡിഷെൻറ ഉദ്ഘാടന മത്സരത്തിൽ മാറ്റുരക്കുന്നത്, മോഹൻ ബഗാനും മുഹമ്മദൻ സ്പോർട്ടിങ്ങും.
അഞ്ച് െഎ.എസ്.എൽ, ആറ് െഎ-ലീഗ്, ഒരു െഎ-ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്, നാല് ആർമി ടീമുകളടക്കം 16 ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്. പുത്തൻ കോച്ചിെൻറയും താരനിരയുടെയും പിൻബലത്തോടെ ഇറങ്ങുന്ന ഗോകുലം കേരളയാണ് കേരള പ്രതിനിധി.
സാധാരണയായി ഡൽഹിയിൽവെച്ച് നടത്താറുള്ള ടൂർണമെൻറ് ഇക്കുറി ഫുട്ബാളിന് ഏറെ വളക്കൂറുള്ള കൊൽക്കത്തയിലും പരിസരത്തുമായാണ് നടത്തപ്പെടുന്നത്. ചെന്നൈയിൻ എഫ്.സി, എയർഫോഴ്സ്, ട്രൗ എഫ്.സി എന്നിവരോടൊപ്പം ഗ്രൂപ് ഡിയിലാണ് ഗോകുലത്തിെൻറ സ്ഥാനം.
ആഗസ്റ്റ് എട്ടിന് െചന്നൈയിൻ എഫ്.സിക്കെതിരെയാണ് ആദ്യ മത്സരം. 2016ൽ നെരോക എഫ്.സിയെ തോൽപിച്ച് ആർമി ഗ്രീനായിരുന്നു ചാമ്പ്യന്മാരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.