കൊൽക്കത്ത: ഡ്യൂറൻറ് കപ്പ് ഫുട്ബാളിൽ ബുധനാഴ്ച സെമി ഫൈനൽ പോരാട്ടം. തോൽവിയറി യാതെ കുതിച്ച ഗോകുലം കേരളക്ക്, കൊൽക്കത്ത വമ്പന്മാരായ ഇൗസ്റ്റ് ബംഗാളാണ് എതിരാളി. സ്വന്തം നാട്ടുകാർക്ക് മുന്നിലിറങ്ങുന്ന ഇൗസ്റ്റ് ബംഗാൾ മലബാറിയൻസിെൻറ ഫൈനൽ സ്വപ്നങ്ങൾക്ക് മുന്നിലെ കടുത്ത വെല്ലുവിളിയാണ്. മൂന്നു മത്സരങ്ങളിൽ 11 ഗോളടിച്ച് കൂട്ടി ഒാളംതീർത്താണ് ഗോകുലത്തിെൻറ കുതിപ്പ്. എട്ട് ഗോളുമായി പട്ടികയിൽ മുന്നിലുള്ള നായകൻ മാർകസ് ജോസഫിെൻറ മികവുതന്നെയാണ് മലബാറിയൻസിെൻറ കരുത്ത്.
എന്നാൽ, സാൾട്ട്ലേക്കിലെ മുറ്റത്ത് ഇൗസ്റ്റ്ബംഗാളിനെ പിടിച്ചുകെട്ടുക മലബാറിയൻസിന് മഹാദൗത്യമാവും. അതേസമയം, ഇൗസ്റ്റ് ബംഗാൾ വെല്ലുവിളിയല്ലെന്നാണ് ഗോകുലം നായകെൻറ വിലയിരുത്തൽ. ‘എതിരാളിയെ ചെറുതാക്കുകയല്ല. എന്നാൽ, നിലവിലെ ഫോമിൽ ഞങ്ങൾക്ക് അവരെ വീഴ്ത്താനാവും’ -മാർകസ് ജോസഫ് പറഞ്ഞു. ബംഗളൂരു എഫ്.സി ഉൾപ്പെടെയുള്ളവരെ വീഴ്ത്തി മൂന്നിൽ മൂന്നും ജയിച്ചാണ് ഇൗസ്റ്റ് ബംഗാൾ സെമിയിലെത്തിയത്. ഗോകുലവും മൂന്നിൽ മൂന്നും ജയിച്ചു. രണ്ടാം സെമിയിൽ മോഹൻ ബഗാനും റിയൽ കശ്മീരും തമ്മിലാണ് പോരാട്ടം. മത്സരങ്ങൾ സ്റ്റാർസ്പോർട്സിൽ തത്സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.