കൊൽക്കത്ത: നിർണായക മത്സരത്തിന് സ്വന്തം കാണികൾക്കു മുമ്പിലിറങ്ങിയ കൊൽക്കത്ത വമ്പന്മാർക്ക് സമനില. ആവേശകര മായ മത്സരത്തിൽ ഇൗസ്റ്റ് ബംഗാളിനെ െഎസോൾ 1-1ന് സമനിലയിൽ തളച്ചു. ഇതോടെ പോയൻറ് പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ള ചെന്നൈ സിറ്റി എഫ്.സി കിരീടപ്രതീക്ഷ വർണാഭമാക്കി.
ചെന്നൈ സിറ്റിക്ക് 40 പോയൻറാണ്; പിന്നിലുള്ള ഇൗസ്റ്റ് ബംഗാളിനും റിയൽ കശ്മീരിനും 33 പോയൻറ് വീതവും. ചെെന്നെക്ക് രണ്ടു മത്സരങ്ങളും ഇൗസ്റ്റ് ബംഗാളിനും കശ്മീരിനും മൂന്ന് മത്സരങ്ങൾ വീതവുമാണ് ബാക്കിയുള്ളത്.
ഇൗസ്റ്റ് ബംഗാളിനെ വിറപ്പിച്ചാണ് െഎസോൾ കളി തുടങ്ങിയത്. പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറിയ െഎസോൾ സ്ട്രൈക്കർമാർ ഒടുവിൽ ലക്ഷ്യം കണ്ടു. 23ാം മിനിറ്റിൽ െഎസോളിെൻറ വിദേശതാരം ലിയോൺസ് ഡൊഡോസ് സികായിയാണ് ഗോൾ നേടിയത്. ഇതോടെ ഇൗസ്റ്റ് ബംഗാൾ ഉണർന്നു കളിച്ചെങ്കിലും ആദ്യപകുതി തിരിച്ചടിക്കാനായില്ല.
രണ്ടാംപകുതി മെക്സിക്കൻ താരം എൻറിക്വെ എസ്ക്വൻഡ(65) സമനില ഗോൾ നേടി ആതിഥേയരെ ഒപ്പമെത്തിച്ചു. കിരീടത്തിലേക്കുള്ള നീക്കത്തിന് സമനില മതിയാവില്ലെന്നുറപ്പുള്ള ഇൗസ്റ്റ് ബംഗാൾ നിറഞ്ഞുകളിച്ചെങ്കിലും പിന്നീട് വലകുലുക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.