തിരുവനന്തപുരം: ഭാഗ്യനിർഭാഗ്യം മാറിമറിഞ്ഞ അവസാന ഏകദിനത്തിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എക്ക് തോൽവി. ബാറ്റിങ്ങിൽ തകർന്നടിഞ്ഞിട്ടും ബൗളർമാരുടെ മികവിൽ പൊരുതിനിന്ന ഇന്ത്യയെ അവസാന വിക്കറ്റിൽ കീഴടക്കിയാണ് ഇംഗ്ലണ്ടിൽ നിന്നെത്തിയ സിംഹങ്ങൾ പരമ്പരയിലാദ്യമായി ഗർജിച്ചത്.
കൂടെയുള്ളവർ കൂട്ടത്തോടെ കൂടാരം കയറിയപ്പോഴും ഒരറ്റത്ത് പൊരുതിനിന്ന് അർധസെഞ്ച്വറി നേടിയ ബെൻ ഡക്കറ്റാണ് ഇംഗ്ലണ്ട് ലയൺസിന് പരമ്പരയിലെ ആദ്യ ജയം സമ്മാനിച്ചത്. 86 പന്തുകൾ നേരിട്ട ഡക്കറ്റ്, 10 ബൗണ്ടറിയും ഒരു സിക്സും സഹിതം 70 റൺസെടുത്തു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ എ - 35 ഓവറിൽ 121 റൺസ്, ഇംഗ്ലണ്ട് ലയൺസ് 30.3 ഓവറിൽ 125/9.
114 റൺസിൽ ഇംഗ്ലണ്ടിെൻറ ഒമ്പതാം വിക്കറ്റും വീണതോടെ ഇന്ത്യ വിജയം മണത്തെങ്കിലും 11ാമനായി ക്രീസിലെത്തിയ ടോം ബെയ്ലി ഇന്ത്യൻ പേസർമാരുടെ 11 പന്തുകൾ വിജയകരമായി പ്രതിരോധിച്ചതോടെയാണ് ഡക്കറ്റിെൻറ തോളിലേറി സന്ദർശകർ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കിയത്. സഹോദരന്മാരായ രാഹുൽ ചഹറും ദീപക് ചഹറും മൂന്ന് വിക്കറ്റ് വീതവും അക്സർ പട്ടേൽ രണ്ടും ഷർദുർ ഠാക്കൂർ ഒരുവിക്കറ്റും വീഴ്ത്തി. 36 റൺസെടുത്ത സിദ്ധേഷ് ലാഡാണ് ഇന്ത്യ എയുടെ ടോപ് സ്കോറർ. ലാഡക്ക് പുറമെ അക്സർ പട്ടേലും (23) ദീപക് ചഹറുമാണ് (21) ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ട ബാസ്മാൻമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.