ലിസ്ബൺ: നിർണായക മൽസരങ്ങളിൽ തോൽക്കുകയെന്ന പതിവ് ഇക്കുറിയും ഇംഗ്ലണ്ട് ആവർത്തിച്ചു. യുവേഫ നേഷൻസ് ലീഗ് സെമ ി ഫൈനലിൽ നെതർലൻഡ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തകർത്തു വിട്ടു. ആദ്യ പകുതിയിൽ മുന്നിട്ട് നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിൻെറ കീഴടങ്ങൽ.
32ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി പിഴവുകളില്ലാതെ റാഷ്ഫോർഡ് വലയിലെത്തിച്ചതോടെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് മുന്നിലെത്തി. 73ാം മിനുട്ടിലാണ് നെതർലൻഡ്സ് ഇതിന് മറുപടി നൽകിയത്. മത്തിജസ് ഡി ലിജിറ്റിലൂടെ നെതർലാൻഡ് സമനില പിടിച്ചു. പിന്നീട് നിശ്ചിത സമയത്തും അതിന് ശേഷമുള്ള ഇഞ്ചുറി ടൈമിലും ഇരു ടീമുകളും ഗോളുകൾ നേടാതിരുന്നതോടെ കളി അധിക സമയത്തിലേക്ക് നീങ്ങി.
97ാം മിനുട്ടിൽ കെയ്ലി വാക്കറുടെ സെൽഫ് ഗോളിൽ നെതർലൻഡ്സ് മുന്നിലെത്തി. സെൽഫ് ഗോൾ വീണ ആഘാതത്തിൽ നിന്ന് ഇംഗ്ലണ്ട് പിന്നീട് കരകയറിയില്ല. 114ാം മിനുട്ടിൽ ക്വിൻസി പ്രൊമേസ് കൂടി ഗോൾ നേടി നെതർലൻഡ്സ് ഗോൾ പട്ടിക പൂർത്തിയാക്കി. പോർച്ചുഗലാണ് ഫൈനലിൽ നെതർലൻഡ്സിൻെറ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.