ഇഞ്ചിയോൺ: കൗമാര ലോകകപ്പ് ഫുട്ബാളിന് കിക്കോഫ്. ഉദ്ഘാടന പോരാട്ടങ്ങളിൽ ആതിഥേയരായ ദക്ഷിണ കൊറിയ, ഇംഗ്ലണ്ട്, വെനിസ്വേല, മെക്സികോ ടീമുകൾക്ക് ജയം. കൊറിയൻ മെസ്സിയെന്ന വിളിപ്പേരുകാരനായ ബാഴ്സലോണ യൂത്ത് താരം ലീ സ്യൂങ് വൂവിെൻറ ഗോളിലൂടെ തുടങ്ങിയ കൊറിയ 3-0ത്തിന് ഗിനിയെ തകർത്താണ് ഗ്രൂപ് എയിലെ കുതിപ്പിന് തുടക്കമിട്ടത്.
കൊറിയയുടെ ആദ്യ ഗോൾ നേടിയ ബാഴ്സലോണ യൂത്ത് താരം ലീ സ്യൂങ് വൂവിെൻറ ആഹ്ലാദം
അതേസമയം, ചിരവൈരികളുടെ പോരാട്ടത്തിൽ ആറുതവണ ജേതാക്കളായ അർജൻറീനയെ 3-0ത്തിന് വീഴ്ത്തി ഇംഗ്ലണ്ട് ചരിത്രം കുറിച്ചു. കൗമാര ഫുട്ബാളിൽ 20 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇംഗ്ലണ്ടിെൻറ ജയം. 1997 മലേഷ്യ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ മടങ്ങിയശേഷം തുടർച്ചയായി പരാജയമായി മാറിയ ഇംഗ്ലണ്ടിന് രണ്ടു പതിറ്റാണ്ടിനുശേഷമുള്ള ആദ്യ ജയമായിരുന്നു കൊറിയൻ മണ്ണിൽ.ഗ്രൂപ് ‘ബി’യിൽ വെനിസ്വേല 2-0ത്തിന് ജർമനിയെയും മെക്സികോ 3-2ന് വനാത്തുവയെയും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.